ഗുരുവായൂരമ്പലത്തിൽ കിഴക്കേ നടയിൽ കാലപ്പഴക്കത്താൽ നശിച്ച മഞ്ജുളാൽ പുതിക്കി പണിയുന്നതിൻ്റ ഭാഗമായി വെങ്കലത്തിൽ ഒരുങ്ങുന്ന ഗരുഡശില്പത്തിൻ്റെ ആദ്യകളിമണ്ണ് രൂപം വിലയിരുത്താൻ ബഹു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ .പി വിനയൻ, മെമ്പർ മാരായ കെ.ആർ ഗോപിനാഥൻ, സി മനോജ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ അശോകൻ, സ്പോൺസർ :വേണു കുന്നപ്പിള്ളി , ഉണ്ണി പാവറട്ടി മൊട്ടന്മൽ രാജൻ എന്നിവർ ഉണ്ണികാനായിയുടെ പണിപ്പുരയിലെത്തി 8 അടി ഉയരമുള്ള ഗരുഡശില്പത്തിന് 16 അടി വീതിയാണ് ഉള്ളത് 4 മാസം സമയമെടുത്ത് പൂർത്തിയാക്കിയ കളിമണ്ണ് ഗരുഡശില്പം 3 മാസം കൊണ്ട് വെങ്കലത്തിൽ പൂർത്തിയാകും.
കേരളത്തിലെ ഏറ്റവും വലിയ വെങ്കലത്തിൽ തീർക്കുന്ന ഗരുഡശില്പമായിരിക്കും മഞ്ജുളാൽ ശില്പമെന്ന് ശില്പി ഉണ്ണികാനായി പറഞ്ഞു പഴയ ഗരുഡശില്പത്തിൻ്റെ അതേ അളവിൽ തന്നെയാണ് പുതിയ ശില്പവും ഒരുക്കുന്നത് വേണുകുന്നപ്പള്ളിയാണ് ഗരുഡശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത് ഗരുഡശില്പത്തിന് സമീപം പൂമാല എടുത്ത് നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശില്പ വും ഒരുങ്ങുന്നുണ്ട് ശില്പ നിർമ്മാണത്തിന് സഹായികളായി സുരേഷ് അമ്മാനപ്പാറ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍