കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്

കൈപ്പറമ്പ് പുത്തൂരിൽ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച പൂരത്തിനിടയിൽ ആന ഇടഞ്ഞോടിയതിനെ തുടർന്ന് പരിക്ക് പറ്റിയ വാദ്യകലാകാരൻ വെള്ളിത്തിരുത്തി സ്വദേശി കോട്ടായി വീട്ടിൽ ഉണ്ണിനായർ(72), അരിയന്നൂർ സ്വദേശി തേട്ടിൽ വീട്ടിൽ ബാലൻ മകൻ ഹരികൃഷ്ണൻ(25), ചൂരക്കാട്ടുകാര സ്വദേശി എടശ്ശേരി വളപ്പിൽ വീട്ടിൽ അശ്വിൻ(21), പെരിങ്ങോട്ടുകര സ്വദേശി ആലത്തിൽ വീട്ടിൽ അരവിന്ദാക്ഷൻ മകൻ അവിനാഷ്(18) എന്നിവരെ കേച്ചേരി ആക്സ് പ്രവർത്തകർ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ   പ്രവേശിപ്പിച്ചു. കൂടാതെ പ്രദേശത്തെ കടകൾക്ക് കേടുപാടുകൾ സംഭവിച്ചു. തിടമ്പ് തകർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍