തൃശൂരിലെ മഹിളാ സംഗമ നഗരിയിലെ സ്ത്രീ സാന്നിധ്യം കണ്ട് ആശ്ചര്യപ്പെട്ട് നടിശോഭന. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കണ്ടിട്ടില്ലെന്നും വനിതാ ബിൽ പാസാക്കിയത്തിനു നന്ദിയറിയിച്ചും ശോഭന.

സ്ത്രീശക്തി മോദിക്ക് ഒപ്പം എന്ന പേരിൽ തൃശൂരിൽ നടന്ന മഹിളാ സംഗമവേദിയിലാണ് ശോഭന വനിതാ പ്രാതിനിധ്യം കണ്ട് ആശ്ചര്യപ്പെട്ടത് .ലേഡീസ് ആന്റ് ജെന്റിൽ മാൻ എന്ന് പറയണോ വേണ്ടയോ എന്ന് പറഞ്ഞു തുടങ്ങിയ താരം ഇത്രയധികം വനിതകളെ ജീവിതത്തിൽ ഇതുവരെ ഒരുമിച്ച് കണ്ടിട്ടില്ലെന്നും പറഞ്ഞു .

വനിതാ ബിൽ പാസാക്കിയതിൽ പ്രധാനമന്ത്രിക്ക് നന്ദിയും അറിയിച്ച അവർ മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വ്യകത്മാക്കി .നേരത്തെ മുഖ്യമന്ത്രിക്ക് ഒപ്പം കേരളീയം പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശോഭന ബിജെപി പരിപാടിയിൽ പങ്കെടുത്ത് അകന്ന് നിന്നവരെ പാർട്ടിയുമായി അടുത്തുവന്നതിന്റെ രണ്ടുതവണ തെളിവാണെന്നാണ് പാർട്ടി അവകാശപ്പെടുന്നത് .ശോഭനക്ക് പുറമെ , പി ടി ഉഷ, , മറിയക്കുട്ടി ,മിന്നുമണി ,ബീന കണ്ണൻ,ശോഭ സുരേന്ദ്രൻ  തുടങ്ങിയവരും വേദിയിൽ  ഇടം പിടിച്ചിരുന്നു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍