കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടക്കാഞ്ചേരി മേഖല സമ്മേളനം 2024 ജനുവരി 12, 13 തിയ്യതികളിലായി നടക്കുന്നു. ആദ്യ ദിവസമായ ജനുവരി 12ന് വൈകീട്ട് 5.30ന് മുള്ളൂർക്കര സെന്ററിൽ വച്ച് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ഇ.ആർ. ശിവപ്രസാദ് 'സമകാലീന ഇന്ത്യ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് നിർവ്വഹിക്കുന്നു.
രണ്ടാം ദിവസമായ 13.01.2023 ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പ്രതിനധി സമ്മേളനം ആറ്റൂർ ഗ്രാമീണ വായനശാല ഹാളിൽ ആരംഭിക്കുന്നു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രവിപ്രകാശ്, ജില്ല പരിസരം വികസനം കൺവീനർ അഡ്വ. കെ.എസ്.രാജു, ജില്ല ബാലവേദി കൺവീനർ ഇ.എം.വിനീത്, ജില്ല പി.പി.സി.കൺവീനർ ടി.എസ്.നിർമ്മൽ കുമാർ എന്നിവർ പങ്കെടുക്കും. മേഖല സെക്രട്ടറി തോമസ് തരകൻ റിപ്പോർട്ടും മേഖല ട്രഷറർ എം.ശങ്കരനാരായണൻ കണക്കുകളും അവതരിപ്പിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍