വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനവും പാർളിക്കാട് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന 22 മത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന്റെ ബ്രോഷർ നാരായണാശ്രമതപോവനം മാനേജിങ് ട്രസ്റ്റിയും ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ പ്രസിഡണ്ടുമായ സ്വാമി ഭൂമാനന്ദതീർത്ഥ പാർളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വച്ച് നിർവഹിച്ചു. ടി. പുരുഷോത്തമൻ മാസ്റ്റർ ആദ്യ പ്രതി സ്വീകരിച്ചു. യോഗത്തിൽ സ്വാമി ഭൂമാനന്ദതീർത്ഥ സത്രത്തിന്റെ മംഗളകരമായ നിർവഹണത്തിനു വേണ്ടതായ നിർദേശങ്ങൾ ധർമ്മസേവകർക്ക് നല്കി.
സത്രസമിതി സെക്രട്ടറിയും ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതിയുമായ സ്വാമി നിഗമാനന്ദതീർത്ഥപാദർ ആമുഖഭാഷണം നടത്തി. ഈ മാസം 22 മുതൽ 31 കൂടിയാണ് സത്രം നടക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള സമൂഹ വിഷ്ണുസഹസ്രനാമജപയജ്ഞവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും 28ന് രാവിലെയും വിഷ്ണുസഹസ്രനാമ സമൂഹാർച്ചന സമാപനദിവസമായ 31നുമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍