വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി; സിലിണ്ടറിന് 21 രൂപയാണ് വർധിപ്പിച്ചത്

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. സിലിണ്ടർ ഒന്നിന് 21 രൂപയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതൽ വില വർധന നിലവിൽ വരും. അതേസമയം, ഗാർഹിക പാചകവാതക വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന് 903 രൂപയാണ് വില. വാണിജ്യ പാചകവാതക സിലിണ്ടറിന് 1796 രൂപ മുതൽ 1968 രൂപ വരെ വിവിധ നഗരങ്ങളിൽ വില വരും.

വിമാന ഇന്ധനത്തിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്)ന്റെ വില 4.6 ശതമാനമാണ് കുറച്ചത്. ഇതോടെ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 1,06,155.67 രൂപയായി കുറഞ്ഞു. നേരത്തെ 1,11,344.92 രൂപയായിരുന്നു എ.ടി.എഫിന്റെ വില.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍