കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കുന്നംകുളം തൃശൂർ റോഡിൽ ബഥനി സ്കൂളിന് സമീപം വെച്ച് ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി.
കേച്ചേരിയിൽ പച്ചക്കറി ഇറക്കുന്നതിനായി പോവുകയായിരുന്നു. എതിർശയിൽ വന്നിരുന്ന കാറുമായി ഇടിക്കുകയും നിയന്ത്രണം വിട്ട് റോഡിൽ മറിയുകയുമായിരുന്നു. ലോറിയുടെ പുറകുവശത്തെ ചക്രങ്ങളുടെ ആക്സിൽ ഉൾപ്പെടെ ഊരിത്തെറിച്ചു. പച്ചക്കറികളും ലോറിയുടെ ഓയിലും മറ്റും റോഡിൽ പരന്ന് അപകടാവസ്ഥയുണ്ടായി. കുന്നംകുളം ഫയർഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയാണ് അപകടസ്ഥിതികൾ പരിഹരിച്ചത്. കാർ യാത്രകളുടെ പരിക്കുകൾ സാരമുള്ളതല്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍