വിളക്ക് യോഗം അകമല ശ്രീധരൻ ഗുരുസ്വാമി & പാർട്ടിയുടെ നേതൃത്വത്തിൽ രാവിലെ ഗണപതി പൂജയോട് കൂടി തുടങ്ങി. പ്രധാന ചടങ്ങായ കാൽനാട്ടലിനു ശേഷം അമ്പലം പണിയും നടന്നു. വൈകീട്ട് ആറുമണിക്ക് വിളക്ക് പന്തലിൽ നിന്ന് ഉടുക്കു വാദ്യത്തോട് കൂടി തച്ചനത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനുള്ള യാത്ര ആരംഭിച്ചു.
ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷം പാൽ കിണ്ടി, പാൽ കൊമ്പ് എന്നിവയോട് കൂടി താലത്തിന്റെയും ഉടുക്കുവാദ്യത്തിന്റെയും കോമരങ്ങളുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളിച്ച് നടരാജഗിരി അമ്പലത്തിലെ വിളക്ക് പന്തലിൽ എത്തിച്ചേർന്നു. തുടർന്ന് ഇരുന്നു പാട്ട്, മേളം, തിരു ഉഴിച്ചിൽ, വെട്ടും തടയും, കനലാട്ടവും നടന്നു.
പുലർച്ചെ പാൽക്കിണ്ടി എഴുന്നെള്ളിപ്പോടുകൂടി സമാപിച്ചു.പ്രസിഡൻ്റ് നന്ദകുമാർ,വൈസ് പ്രസിഡൻ്റ് ഇ.ആർ.ജയപ്രകാശൻ,സെക്രട്ടറി രവി,ജോ. സെക്രട്ടറി വേണുഗോപാല ൽ, ഖജാൻജി വി.കെ.സജീവൻ കമ്മിറ്റി അംഗങ്ങളായ ജിനീഷ് എൻ.എസ്, എം.വി വിനീഷ്,പി.പി.ശശികുമാർ,കെ.ജി ബൈജു രക്ഷാധികാരി, എം.എസ് ധർമ്മരാജൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍