ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്. ക്ഷേത്രം ജീവനക്കാർ സന്നിഹിതരായി. മണ്ഡലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് ഈ നെറ്റിപ്പട്ടം സമർപ്പിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍