കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെമകളായിരുന്നു. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക പഠനം. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.
തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍നിന്ന് ഒന്നാം ക്ലാസില്‍ സ്വര്‍ണമെഡലോടെ നിയമബിരുദം.1950 നവംബര്‍ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. എട്ടു വര്‍ഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുന്‍സിഫായി. 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും 74ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായി. 1983 ഓഗസ്റ്റില്‍ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറില്‍ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25നു തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു. അവിവാഹിതയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍