അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും, പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പോക്‌സോ കോടതി. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിന് വധശിക്ഷ വിധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
കേരളം ഉറ്റുനോക്കിയ കേസില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ അഞ്ചു ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. ജീവപര്യന്തം ജീവിതാവസാനം വരെ തടവ് ആണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍