പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നിർമ്മാണം: ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ റദ്ദാക്കി

 

ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.


പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

 1. 18-ാം തിയതിയിലെ മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) 

2. 19-ാം തിയതിയിലെ തിരുവനന്തപുരം – മംഗളുരു മാവേലി എക്സ്പ്രസ് (16604)

 3. 19-ാം തിയതിയിലെ ഷൊർണൂർ – എറണാകുളം മെമു (06017)

 4. 18-ാം തിയതിയിലെ എറണാകുളം – ഷൊർണുർ മെമു (06018) 

5. 18-ാം തിയതിയിലെ എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് (06448)

 6. 19-ാം തിയതിയിലെ ഗുരുവായൂർ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439) 

7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (06453) 

8. 19-ാം തിയതിയിലെ കോട്ടയം – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434) 


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ 

1. 17-ാം തിയതിയിലെ നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656) 

2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127) 

3. 18-ാം തിയതിയിലെ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128) 

4. 18-ാം തിയതിയിലെ മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)

 5. 20-ാം തിയതിയിലെ തിരുവനന്തപുരം – മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629) 

6. 17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ – എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

7. 18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342) 

8. 19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)

 9. 18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187) 

 10. 19-ാം തിയതിയിലെ ഗുരുവായൂർ – മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328) 

 11. 18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327) 

12. 19-ാം തിയതിയിലെ (16188) എറണാകുളം – കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.