തെരുവുനായ ആക്രമണത്തിൽ ടർക്കി കോഴികൾ ചത്തു. പുന്നംപറമ്പ് സ്വദേശിയും , മാധ്യമപ്രവർത്തകനുമായ വറീത് ചിറ്റിലപ്പിള്ളിയുടെ വീട്ടിലെ കോഴികളെയാണ് നായ്ക്കൾ ആക്രമിച്ചുകൊന്നത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.
വലിയ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ്ക്കൾ കൂട്ടത്തോടെ കോഴികളെ ആക്രമിക്കുന്നതാണ് കണ്ടത്. ബഹളം വെച്ച് നായ്ക്കളെ ഓടിച്ചെങ്കിലും കോഴികൾ ചത്ത നിലയിലായിരുന്നു. വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ റോഡ് അരികിൽ നിന്നുമാണ് കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയത്.
മേഖലയിൽ തെരുവുനായ് ശല്യം അനുദിനം വർദ്ധിക്കുകയാണ്. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കു നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാക്കുന്നത് നിത്യസംഭവമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍