വയോജന ദിനാചരണവും, ആദരവും

ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കേരള സംസ്ഥാനം വയോജന ക്ഷേമ കമ്മിറ്റി, വടക്കാഞ്ചേരി സെന്റ്രൽ ലയൺസ് ക്ലബ്ബ്, എങ്കക്കാട്  വയോമിത്ര, എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ ലൈബ്രറി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ  ലോക വയോജന ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ  പ്രാവീണ്യം നേടിയ  റിട്ട: എക്സിക്യുട്ടീവ് എഞ്ചിനീയർ വിജയൻ മാരാത്ത്, സീനിയർ അഡ്വ. നന്ദനൻ.എൻ.വാര്യർ, റിട്ട. അദ്ധ്യാപകനും,കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ ജില്ലാ വൈസ് പ്രസിഡണ്ടും കൂടിയായ ,കെ. എസ്.ജോർജ്, സാഹിത്യകാരനായ പി.ജി. പുതുരുത്തി, തൊണ്ണൂറ്റിഒൻപത്  വയസ്സുള്ള റിട്ട: അദ്ധ്യാപകൻ വി.നാരായണൻ എന്നിവരെ പൊന്നാട ചാർത്തി നഗരസഭ  ചെയർമാൻ പി.എൻ സുരേന്ദ്രൻ ആദരിച്ചു , വയോജന ദിന ചടങ്ങിന്റെ ഉദ്ഘാടനവും നിർവഹിച്ചു.  IMA കേരള സംസ്ഥാന വയോജന ക്ഷേമ കമ്മിറ്റി ചെയർമാൻ ഡോ.പി.എം.സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതം സെന്റ്രൽ ലയൺസ് ക്ലബ്ബ് ചാർട്ടർ പ്രസിഡന്റ് സുഭാഷ് പുഴക്കലും, നന്ദി എങ്കക്കാട് വായനശാല പ്രസിഡന്റ് കെ.കെ. ദീപക്കും രേഖപ്പെടുത്തി. നഗരസഭ കൗൺസിലർ ഷീല.എസ്.കൃഷ്ണൻ, സെന്റ്രൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ. മണികണ്ഠൻ, തലപ്പിള്ളി താലൂക്ക് ഗ്രന്ഥശാലാ കൗൺസിലർ കെ.കെ.ജയപ്രകാശ്, സീനിയർ അഡ്വ. നന്ദനൻ എൻ. വാര്യർ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍