ചാലക്കുടിയിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീ പിടിത്തം: 12 വിവിധ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു; വർക്ക്ഷോപ്പ് ഉടമക്ക് പരിക്ക്

 ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീ പിടിത്തം. 12 വിവിധ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു. തീ അണക്കാനുള്ള ശ്രമത്തിനിടയിൽ വർക്ക്ഷോപ്പ് ഉടമ അനീഷിന് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവെ സ്റ്റേഷന് സമീപത്തായി പ്രവത്തിക്കുന്ന ആറ്റപ്പാടം കണ്ണംമ്പിളി അനീഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് ഹൗസാണ് കത്തി നശിച്ചത്.


വർക്ക്ഷോപ്പ് കെട്ടിടത്തിൻ്റെ നേരെ മുകളിലെ ഫ്ലാറ്റിലെക്ക് പുക ഉയർന്ന് മുറിയിലേക്ക് വ്യാപിച്ചതോടെ ഫ്ലാളിറ്റിലെ താമസാക്കാരാണ് സംഭവം ആദ്യം കാണുന്നത് ഉടനെ തന്നെ വർക്ക്ഷോപ്പ് ഉടമ അനീഷിനെ വിളിച്ചു വരുത്തുകയായിരുന്നു.അനീഷെത്തിഷോപ്പിൻ്റെ ഷട്ടർ ഉയർത്തി ബൈക്കുകൾ മാറ്റുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും, കൊരട്ടി പോലീസും സ്ഥലത്തെത്തി എങ്കിലും ബൈക്കുകൾ കത്തി നശിച്ചിരുന്നു. ന്യു ജെൻ’ബൈക്കുകൾ ആണ് കത്തി നശിച്ചവയിൽ അധികം. 


നാല് ലക്ഷത്തോളം വിലവരുന്ന ഡോമിനർ എന്ന ബൈക്ക് അടക്കം പന്ത്രണ്ട് ബൈക്കാണ് കത്തി നശിച്ചത്.അപകടകാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വർക്ക്ഷോപ്പിലെ സിസിടിവി പരിശോധിച്ചാലെ സംഭവത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുകയുള്ളൂ. രക്ഷാപ്രവർത്തനത്തിനിടയിൽ വർക്ക് ഷോപ്പ് ഉടമ അനിഷ് പരിക്കേറ്റത്തിനെ തുടർന്ന് ചാലക്കുടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഏകദേശം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അനീഷ് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍