തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ ശില്പ ശാല ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോക്ടർ ടി.പി ശ്രീദേവി മുഖ്യ അതിഥി ആയിരുന്നു. കാൻ തൃശൂർ നോടൽ ഓഫീസർ പി.കെ രാജു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം കെ ശ്രീജ, മെമ്പർമാരായ ഷൈനി ജേക്കബ്, എ ആർ കൃഷ്ണൻകുട്ടി, പി ടി മണികണ്ഠൻ,സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ ഇ. സുഷമ, പഞ്ചായത്ത് സെക്രട്ടറി ഡോക്ടർ ടി.എൻ ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഡോക്ടർ രാഹുൽ ക്ലാസ്സ് എടുത്തു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോക്ടർ എം.ബി ബിനിത നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, അംഗണവാദി, പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, പൊതുപ്രവർത്തകർ, എന്നിവർക്ക് വേണ്ടിയുള്ള കാൻ തൃശൂർ പദ്ധതിയുടെ ആദ്യത്തെ പഞ്ചായത്ത് ശില്പ ശാല ആയിരുന്നു ഇത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍