കാൻ തൃശ്ശൂർ മൂന്നാം ഘട്ടം പഴയന്നൂർ ബ്ലോക്കിൽ ആരംഭിച്ചു

പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭ്യമുഖ്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെയും സഹകരണത്തോടെ പഴയന്നൂർ ബ്ലോക്ക് പരിധിയിൽ വരുന്ന കാൻസർ രോഗം നേരത്തെ കണ്ടെത്തുവാനുള്ള പരിശീലകർക്കുള്ള പരിശീലനം ഒക്ടോബർ 6 ,7 - വെള്ളി, ശനി, ദിവസങ്ങളിലായി തിരുവില്വമല കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്നു. പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു:പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ. അഷറഫ് നിർവഹിച്ചു. 


ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ദീപ എസ് നായർ അധ്യക്ഷത വഹിച്ചു . ബഹു:പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ. ശ്രീജയൻ സ്വാഗതം പറഞ്ഞു. പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ: ഗൗതമൻ നന്ദിയും അറിയിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.സിന്ധു, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറെ പ്രതിനധീകരിച്ച്‌ ടി എ ഗ്രേഡ് 2 ഇൻചാർജ് ശ്രീ. മുരളീധരൻ , പഴയന്നൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർമാർ വിവിധ വിഷയങ്ങൾ ആസ്പദമാക്കിയ പരിശീല ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍