സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കണമെന്നും, പിണറായി സർക്കാർ അട്ടിമറിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന മദ്യനിരോധനനാധികാരം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച് തൃശുർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷനു മുന്നിൽ നടത്തുന്ന സത്യാഗ്രഹം സംസ്ഥാനെ സെക്രട്ടറി ഇസാബിൻ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഈപ്പൻ കരിയാറ്റിൽ, കെ എ ഗോവിന്ദൻ, അഡ്വ.ടി. ഗോപകുമാർ, ജോണി ചിറ്റിലപ്പിള്ളി, സജീവൻ നടത്തറ, മാർട്ടിൻ പേരേക്കാടൻ, ഇ സത്യഭാമ, പി.എം.ഹബീബുള്ള , സി ഡി ഫ്രാൻസിസ് , ടി.എ.ശ്രീധരൻ, ബേബി പുതുശ്ശേരി, കെ ബി സുധാകരൻ, സരസ്വതി വലപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍