മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഇത് അഭിമാനനേട്ടം

 മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന് ഇത് അഭിമാനനേട്ടം. സബ്ജില്ലാ അത് ലറ്റിക് മീറ്റിൽ കണ്ണൻ ഇ. ആർ സബ് ജൂനിയർ ആൺക്കുട്ടികളുടെ വിഭാഗം 200, 400, 600 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചാമ്പ്യനാവുകയും ജില്ലാ തല മത്സരത്തിൽ 400, 600, വിഭാഗത്തിൽ ഒന്നാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിത്ര കെ സുനിൽ സബ് ജില്ല മത്സരത്തിൽ 400, 600 വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ 600 മീറ്ററിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പി.ടി.എ പ്രസിഡന്റ് ശ്രീ കെ ചന്ദ്രദാസ്, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ശ്രീ രാജു മാരാത്ത് എന്നിവർ ചേർന്ന് വിജയികളായ കുട്ടികൾക്ക് സ്പോട്സ് കിറ്റ് സമ്മാനിച്ചു. പ്രധാന അധ്യാപിക ശ്രീമതി കെ ഗിരിജ, സ്പോട്സ് അധ്യാപിക ശ്രീമതി അഞ്ജുമോൾ എന്നിവർ വിജയി കൾക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് വാദ്യാഘോഷങ്ങളുടെ അകമ്പടിയോടു കൂടി അധ്യാപകരും കുട്ടികളുമൊത്ത് ആഹ്ലാദ പ്രകടനം നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍