പഴയന്നൂർ കോടത്തൂരിൽ നിന്ന് വ്യാജ മദ്യവുമായി യുവാവ് പിടിയിൽ

എക്സൈസ് റേഞ്ച് പഴയന്നൂർ 17/10/2023 തിയ്യതി പകൽ 12.00 മണി സമയത്ത് തലപ്പിള്ളി താലൂക്ക്,പഴയന്നൂർ വില്ലേജ്,കോടത്തൂർ ദേശത്ത്,തെക്കു-വടക്കായി കിടക്കുന്ന കോടത്തൂർ-കോടത്തൂർ പമ്പ് ഹൗസ് റോഡിന്റെ കിഴക്കുവശം പടിഞ്ഞാറ് ദർശനമായ വാർക്ക വീടിന്റെ തെക്കു ഭാഗത്തുള്ള മുറിയുടെ തെക്ക് പടിഞ്ഞാറെ മൂലയിലുള്ള കട്ടിലിനടിയിൽ നിന്ന് അനധികൃതമായി വ്യാജ മദ്യം സൂക്ഷിച്ചു വെച്ച കുറ്റത്തിന്, തലപ്പിള്ളി താലുക്ക് പഴയന്നൂർ വില്ലേജ്,കോടത്തൂർ ദേശത്ത് കാട്ടിരി വീട്ടിൽ കണ്ണൻ മകൻ 30 വയസ്സുള്ള രമേഷ് എന്നയാളെ പഴയന്നൂർ എക്സൈസ് റേഞ്ചു ഇൻസ്‌പെക്ടർ സജിത.




ഒ.യും പാർട്ടിയും കണ്ടുപിടിച്ചു കേസ്സാക്കി 5.250 ലിറ്റർ വ്യാജ മദ്യമാണ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ ബിനു എം കെ സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ് കുമാർ,അജീഷ് കുമാർ, പ്രവീൺ,ഷമീർ, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എസ് സിനി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍