ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ ബസ് ജീവനക്കാർ നാളെ പണിമുടക്കും.

സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ നാളെ പണിമുടക്കും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ഒന്ന് സമയക്രമം പാലിക്കാതെ പതിവായി ഓടുന്നത് ബസ് ജീവനക്കാർ തമ്മിൽ നിരന്തര സംഘർഷത്തിന് ഇടയാക്കുന്നതായി ഒരു വിഭാഗം ആരോപിച്ചു. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ജീവനക്കാർ പണി മുടക്കുന്നത്.

തൃപ്രയാർ ഇരിങ്ങാലക്കുട റൂട്ടിൽ 50 മിനിറ്റാണ് ആർടിഒ ബസുകൾക്ക് ഓടിയെത്താൻ അനുവദിച്ചിരിക്കുന്ന സമയം. 20 മിനിറ്റിലധികം ഹാൾട്ട് ചെയ്യുന്ന ബസുകൾ ഠാണ വരെ സർവീസ് നടത്തണമെന്ന ഉത്തരവുണ്ടായിരുന്നു. എന്നാൽ തൃപ്രയാറിൽ നിന്നു ഇരിങ്ങാലക്കുടയിലേക്ക് 45 മിനിറ്റിൽ എത്തുന്ന ബസുകൾ സ്റ്റാൻഡിൽ ആളെ ഇറക്കി അഞ്ച് മിനിറ്റിൽ കൂടുതൽ ഹാൾട്ട് ചെയ്താൽ ഠാണാവിലേക്ക് എത്തി തിരികെ പോകണമെന്ന പുതിയ നിർദേശമാണ് കഴിഞ്ഞ ആർടിഒ ബോർഡ് മീറ്റിങ്ങിൽ വന്നിരിക്കുന്നത്.

തൃപ്രയാറിൽ നിന്നു തേക്കുംമൂല വഴി ഇരിങ്ങാലക്കുടയ്ക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് 50 മിനിറ്റും കാട്ടൂർ എസ്എൻഡിപി വഴി സർവീസ് നടത്തുന്ന ബസുകൾക്ക് 55 മിനിറ്റും പഴുവിൽ വന്ന് കാട്ടൂർ വഴി സർവീസ് നടത്തുന്ന ബസുകൾക്ക് ഒരു മണിക്കൂറുമാണ് സമയം നൽകിയിരിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍