ഭിന്നശേഷിക്കാരനായ വയോധികന് മുളങ്കുന്നത്തുകാവ് ഗവ: മെഡി.കോളജിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ ചികിത്സ നിഷേധിച്ചതായി ആരോപണം.

ഭിന്നശേഷിക്കാരനായ  വയോധികന് മുളങ്കുന്നത്തുകാവ് ഗവ: മെഡി.കോളജിലെ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ ചികിത്സ നിഷേധിച്ചതായി ആരോപണം.ചേലക്കര മങ്ങാട് അന്തിക്കാടൻ വീട്ടിൽ ഫ്രാൻസീസ് (63)ആരോഗ്യ മന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ, മെഡി.കോളജ് പൊലിസ് എന്നിവർക്ക് പരാതിനൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഫ്രാൻസീസ് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.ഇടത്തേ കാൽ ദുർബലാവസ്ഥയിലായതിനെ തുടർന്നാണ് നിർധന കുടുംബാഗമായ വയോധികൻ മെഡി. കോളജിൽ ചികിത്സ  തേടിയെത്തിയത്. ഒന്നര വർഷത്തോളം ചികിത്സിച്ചിട്ടും ഒരു ശമനവും ഉണ്ടായില്ലത്രെ. 
വീട്ടിലേക്ക് മടങ്ങിയ ഫ്രാൻസീസിനെ സൂപ്രണ്ട് ഇൻചാർജായി ഡോ:നിഷ. എം.ദാസ് ചുമതലയേറ്റെടുത്തതോടെ വീണ്ടും തിരിച്ച് വിളിക്കുകയായിരുന്നു.   തുടർന്ന് ചികിത്സ ന്യൂറോ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.ഇവിടെ നിന്നാണ് തനിക്ക് നീതി നിഷേധവും ഉണ്ടായി തുടങ്ങിയതെന്ന് വയോധികൻ ആരോപിക്കുന്നു.ഒ.പി യിൽ ന്യൂറോ മെഡിസിൻ വിഭാഗം തലവനായഡോക്ടറെ കാണാനെത്തിപ്പോൾ അദ്ദേഹം ചികിത്സിക്കില്ലെന്ന്  പറഞ്ഞ് എഴുന്നേറ്റ് പോയതായി ഫ്രാൻസീസ് പറയുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍