1199 ചിങ്ങം 20
ഭരണി / ഷഷ്ഠി
2023 സെപ്റ്റംബർ 5, ചൊവ്വ
ഇന്ന്;
, ചട്ടമ്പിസ്വാമി ജയന്തി (1853)
. ്്്്്്്്്്്്്്്്്്്്്്്്്
ദേശീയ അദ്ധ്യാപക ദിനം!
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
[ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ ഇന്ന് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നു.]
അന്തഃദേശീയ ജീവകാരുണ്യ ദിനം !
[ International charity day]
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
ലോക സമോസ ദിനം !
[ World Samosa Day ]
*************************
USA ;
* National Cheese Pizza Day
* National Another Look Unlimited Day
* National Be Late for Something Day
* ടെലിഫോൺ ചൊവ്വാഴ്ച!!!
*****************************
[ Telephone Tuesday ; September 5 is officially a day notorious for surprisingly, more phone calls than usual. Making itself heard just after Labor Day, Telephone Tuesday is a trendy holiday created based on a clear spike in telephone calls to businesses and organization.]
* ശബരിമലയിൽ ചേനപ്പാടി പാളത്തൈര് സമർപ്പണം !
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്
'' വളരെ ചെറിയ ഒരു കാര്യമായിരുന്നാൽ പോലും സ്‌നേഹത്തോടും ആർദ്രതയോടും അനുകമ്പയോടും ചെയ്യുമ്പോൾ അത് അമൂല്യവും ശ്രേഷ്‌ഠവുമായ ഒന്നായി രൂപാന്തരപ്പെടുന്നു.''
''നിങ്ങൾ പോകുന്ന എല്ലായിടത്തും സ്നേഹം വ്യാപിക്കുക. നിങ്ങളുടെ അടുത്തു നിന്ന് മടങ്ങുന്നവര്‍ ആരും സന്തോഷവന്മാരല്ലാതെ മടങ്ങരുത്.''
''ഓരോ വ്യക്തിക്കും വ്യത്യസ്‌തമായ ദൗത്യവും പങ്കും വഹിക്കാനുണ്ട്. എല്ലാവരെയും ഒരേ ദൗത്യത്തിലേക്കല്ല ദൈവം വിളിച്ചിരിക്കുന്നത്. അവരവർക്കു ലഭിച്ചിട്ടുള്ള ദൗത്യം കൃത്യമായും സ്‌തുത്യർഹമായും നിർവഹിക്കുകയാണു വേണ്ടത്.''
- [ മദര്‍ തെരേസ ]
***************************
മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ( മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം തുടങ്ങി…) പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റേയും. (1964),
പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ട് മലയാള സിനിമാലോകത്തെത്തിയ ജ്യോത്സ്‌ന രാധാകൃഷ്ണന്റെയും (1986),
ഡച്ച് നടിയും ഗായികയുമായ കാരിസ് അനുക് വാൻ ഹൗട്ടന്റെയും (1976),
ജർമ്മൻ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനും ഓപ്പറ സംവിധായകനുമായ വെർണർ ഹെർസോഗിന്റെയും (1942),
വൈവിധ്യമാർന്ന സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ നടനും പ്രൈംടൈം എമ്മി അവാർഡും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച
മൈക്കൽ കീറ്റൺ എന്നറിയപ്പെടുന്ന മൈക്കൽ ജോൺ ഡഗ്ലസിൻ്റേയും ( 1951) ജന്മദിനം !
ഇന്നത്തെ സ്മരണ !!!
***********************
മദർ തെരേസ മ. (1910 -1997)
മേഴ്സി രവി മ. (1946 -2009)
കെ.എം. എബ്രഹാം മ. (1919 -2006)
നീരജ ഭാനോട്ട് മ. (1963 -1986 )
സലിൽ ചൌധരി മ. (1922 -1995 )
ഹോമി സേഠ്ന മ. (1924-2010)
സുസ്മിത ബാനർജി മ. (1964-2013)
ഡോ.എസ്.രാധാകൃഷ്ണൻ ജ.(1888-1975)
വി.ഒ ചിദംബരം പിള്ള ജ. ( 1872- 1936)
ടൊമോ കാമ്പനില്ല ജ( 1568 - 1639)
എറ്റിനെ ടാഷെ ജ. (1795 -1865 )
ഹൊസെയ്ത്തോ ഫെർണാണ്ടസ് ജ.
(1908 -1979)
ഫ്രെഡി മെർക്കുറി ജ. ( 1946 -1991)
സ്മിത തൽവാൽക്കർ ജ. (1954 - 2014)
ചരിത്രത്തിൽ ഇന്ന് …
************************
1800 - ബ്രിട്ടൺ മാൾട്ട പിടിച്ചടക്കി.
1928 - മലയാളരാജ്യം ദിനപ്പത്രം ആരംഭം. !
1961 - ചേരിചേരാ രാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെൽഗ്രേഡിൽ നടന്നു.
1984 - വധശിക്ഷ നിലവിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ അവസാന സംസ്ഥാനമായിരുന്ന പടിഞ്ഞാറൻ ഓസ്ട്രേലിയയിലും വധശിക്ഷ നിർത്തലാക്കി.
1990 - ശ്രീലങ്കൻ ആഭ്യന്തരയുദ്ധം : ശ്രീലങ്കൻ പട്ടാളക്കാർ 158 സാധാരണക്കാരെ കൊന്നൊടുക്കി .
1991 - തദ്ദേശീയ ജനതയെ പ്രതിരോധിക്കുന്ന നിലവിലെ അന്താരാഷ്ട്ര ഉടമ്പടി, തദ്ദേശീയ, ഗോത്ര ജനത കൺവെൻഷൻ, 1989 , നിലവിൽ വന്നു.
1996 - ഫ്രാൻ ചുഴലിക്കാറ്റ് നോർത്ത് കരോലിനയിലെ കേപ് ഫിയറിന് സമീപം കാറ്റഗറി 3 ആയി 115 മൈൽ വേഗതയിൽ കാറ്റ് വീശുന്നു. ഫ്രാൻ 3 ബില്യൺ ഡോളറിലധികം നാശനഷ്ടമുണ്ടാക്കുകയും 27 പേരെ കൊല്ലുകയും ചെയ്തു.
2005 - ഇന്തോനേഷ്യയിലെ മെഡാനിലെ പൊളോണിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മണ്ഡല എയർലൈൻസ് ഫ്ലൈറ്റ് 091 തകർന്ന് 149 പേർ മരിച്ചു.
2005 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇസിറോയിലെ മാതാരി എയർപോർട്ടിന് സമീപം കവാത്ഷി എയർലൈൻസിന്റെ അന്റോനോവ് An-26 തകർന്ന് വിമാനത്തിലുണ്ടായിരുന്ന 11 പേരും മരിച്ചു .
2012 - പടിഞ്ഞാറൻ തുർക്കിയിലെ അഫിയോണിലെ ടർക്കിഷ് ആർമി വെടിമരുന്ന് കടയിൽ ആകസ്മികമായ സ്ഫോടനത്തിൽ 25 സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2021 - ഗിനിയയുടെ പ്രസിഡന്റ് ആൽഫ കോണ്ഡെയെ ഒരു അട്ടിമറി സമയത്ത് സായുധ സേന പിടികൂടി .
2022 - യുകെ കൺസർവേറ്റീവ് പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് വിജയിയായി പ്രഖ്യാപിക്കപ്പെട്ടു .
2022 - ചൈനയിലെ സിച്ചുവാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 93 പേർ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തു .
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***മുന്നോക്ക കോർപ്പറേഷൻ: ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു.
മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇനി സിപിഎം. അഡ്വ. എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ.
അതേസമയം, ഏകപക്ഷീയമായ തീരുമാനമാണെന്നും പ്രതിഷേധം അറിയിക്കുന്നുമെന്നും കേരള കോൺഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണയുടെ വിരുദ്ധമായ നീക്കമാണെന്നും അവർ ആരോപിച്ചു.
***സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്‌ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
***ലോക കുതിരയോട്ടമത്സരത്തില്‍ നേട്ടം കൊയ്ത നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരുമെന്നും ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പ്രാദേശികം
***************
*** കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീന്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍.
പിപി കിരണ്‍, പി സതീഷ് കുമാര്‍ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീന്റെ നിലപാട് ഇഡി തള്ളി. 4 ദിവസത്തെ സാവകാശമാണ് പരമാവധി നല്‍കുക. ഹാജരായില്ലെങ്കില്‍ മൊയ്തീനെ അറസ്റ്റ് ചെയ്യും.
***പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസ്.
ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തുവ്വൂര്‍ കൊലപാതകക്കേസ് പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നു എന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
***പീച്ചി റിസര്‍വോയറിലെ ആനവാരിയിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി.
തിങ്കളാഴ്‌ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. പ്രദേശവാസികളായ നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാൾ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി കരയ്‌ക്കുകയറി. മറ്റുള്ളവരെ കാണാതാവുകയായിരുന്നു. കാണാതായവർക്കായി നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്.
*** രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ മംഗലാപുരം - കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ശേഷം ട്രെയിന്‍ എൻജിനും ബോഗികളും ചെന്നൈയിൽ നിന്നു കേരളത്തിലേക്ക് എത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം
***വൻകിട പ്രൊജക്ടുകൾ നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ല; തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ ഭരണ സംവിധാനത്തെ വിമർശിച്ച് മുൻധനമന്ത്രിയും സിപിഎം നേതാവുമായ ടി എം തോമസ് ഐസക്. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും ജനങ്ങളുടെ പരാതികളേറുന്നു എന്നും അദ്ദേഹം വിമർശിച്ചു. ‘ചിന്ത’വാരികയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം
***സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ ‘ഗണപതി മിത്ത് ‘ പരാമര്‍ശത്തിനെതിരെ എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കും.
ഘോഷയാത്രയിൽ പൊതുമുതൽ നശിപ്പിച്ചിട്ടില്ല. സ്പർദ്ദ ഉണ്ടാക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നില്ല, ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെട്ടിട്ടുമില്ല, അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നീ വസ്തുതകള്‍ ചൂണ്ടിക്കാട്ടി കേസ് പിൻവലിക്കാമെന്ന് കന്റോമെന്റ് പൊലീസിന് നിയമോപദേശം ലഭിച്ചു.
***മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജി
കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം.
***'ഇൻക്വിലാബ് സിന്ദാബാദ്'; കോഴിക്കോട് കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു, ഏഴാം സാക്ഷി കൂറുമാറി, വിചാരണ നീട്ടി
ഇതിനെത്തുടര്‍ന്ന് നാലാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം കോടതി കേസ് ഈമാസം 12 ലേക്ക് മാറ്റി
***സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോയ്ക്ക് കാലിന് പരിക്കേറ്റത്.
***എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസില്‍ അടക്കം 6 വിദ്യാര്‍ഥികള്‍ മാപ്പു പറഞ്ഞു.
സംഭവത്തില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗണ്‍സില്‍ തുടര്‍നടപടി തീരുമാനിച്ചത്.
***കണ്ണിൽ മുളകുപൊടിവിതറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ കണ്ണിൽ മുളകുപൊടി വിതറി തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാഞ്ഞൂർ പഞ്ചായത്ത് തുറവുങ്കര ചേറ്റുങ്ങൽ വീട്ടിൽ അക്ഷയ് ആന്റണിയെയാണ് (18) കാറിൽ എത്തിയ സംഘം മുളകുപൊടി വിതറി തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. തിങ്കൾ രാവിലെ 8.30ന് തുറവുങ്കരയിലാണ് സംഭവം.
***തൊഴിൽ രംഗത്ത് സ്ത്രീപങ്കാളിത്തം വർധിപ്പിക്കും: മന്ത്രി വീണാ ജോർജ്
സ്ത്രീകൾക്ക് വൈജ്ഞാനിക തൊഴിൽ മേഖലയിൽ അവസരമൊരുക്കാനായി നടപ്പാക്കുന്ന "തൊഴിലരങ്ങത്തേക്ക്' രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയം
***********
***'അവര്‍ മതത്തെ ആയുധമാക്കി': മകനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്
തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ അവര്‍ മതത്തെ ആയുധമാക്കിയിരിക്കുകയാണ് എന്ന് എം കെ സ്റ്റാലിന്‍ ആരോപിച്ചു. തമിഴ്‌നാടിന്റെ പോഡ്കാസ്റ്റ് പരമ്പരായ ‘സ്പീക്കിംഗ് ഫോര്‍ ഇന്ത്യ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍
***സനാതന ധര്‍മത്തിനെതിരേ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഉദയനിധി ജൂനിയര്‍ ആണെന്നും അദ്ദേഹം എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് വ്യക്തതയില്ലെന്നും മമത പറഞ്ഞു. എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണം. ഒരു വിഭാഗത്തേയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. സനാതന ധര്‍മത്തെ ഞാന്‍ ബഹുമാനിക്കുന്നു. വേദങ്ങളില്‍നിന്നാണ് നമ്മള്‍ പഠിക്കുന്നത്. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്. നമ്മള്‍ ക്ഷേത്രവും മസ്ജിദുകളും പള്ളികളും സന്ദര്‍ശിക്കുന്നു’- ഇന്ത്യയുടെ മതേതരത്വത്തേയും നാനാത്വത്തില്‍ ഏകത്വത്തെയും ചൂണ്ടിക്കാണിച്ചു കൊണ്ട് മമത പറഞ്ഞു.
***മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെക്ക് 68ാം വയസിൽ മൂന്നാം വിവാഹം
ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.
2020ല്‍ 38 വർഷത്തെ വിവാഹജീവിതത്തിനുശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായി ബന്ധം പിരിഞ്ഞിരുന്നു. ഇതിൽ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. രണ്ടുവർഷം മുമ്പ് സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം ചെയ്തു.
***ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം, 16 അംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു, കേരളത്തിൽ നിന്ന് കെ.സി
16 അംഗ സമിതിയിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖർഗെ, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാസോണി, അധിർരഞ്ജൻ ചൌധരി അടക്കം അംഗങ്ങളാണ്. കേരളത്തിൽ നിന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലും സമിതിയിൽ അംഗമാണ്. അടുത്ത 16ന് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം തെലങ്കാനയിൽ ചേരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനം
***ത്രിപുരയിലും ഇന്ന് വിധി! ബിജെപിക്ക് നിർണായകം, കേവല ഭൂരിപക്ഷത്തിൽ സിപിഎം വെല്ലുവിളി; യുപിയിൽ 'ഇന്ത്യ' പോരാട്ടം
ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബി ജെ പിക്കും 'ഇന്ത്യ' മുന്നണിക്കും ഏറെ നിർണായകമാണ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ട സി പി എം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഉപതെരഞ്ഞെടുപ്പിലും ബി ജെ പിയെ നേരിടുന്നത്. ഇതിനൊപ്പം തന്നെ ഉത്തർപ്രദേശിലെ ഘോസിയിലെ ഉപതെരഞ്ഞെടുപ്പും ഇന്ത്യ മുന്നണിയുടെ കരുത്ത് പരീക്ഷിക്കുന്നതാകും.
***മുംബൈയിൽ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ
മുംബൈയിൽ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഓഗ്രേ(25) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എയര്‍ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് രൂപാൽ മുംബൈയിലെത്തിയത്. അന്ധേരിയിലെ ഫ്ലാറ്റില്‍ സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇവർ എട്ടു ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്നു
***ശൈശവ വിവാഹം കൂടിയത് ഇസ്ലാമിന്റെ വരവോടെ: ആർഎസ്എസ് നേതാവ് കൃഷ്ണ ഗോപാൽ
ഇന്ത്യയിൽ ശൈശവ വിവാഹവും സതിയും വിധവ പുനർവിവാഹനിരോധനവും സ്ത്രീകൾക്കിടയിലെ നിരക്ഷരതയും വ്യാപകമായത് ഇസ്ലാമിന്റെ കടന്നുവരവോടെയാണെന്ന വിവാദ പരാമർശവുമായി ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ. അടുക്കള കൈകാര്യം ചെയ്യുന്നത് ശാസ്ത്രജ്ഞയാകുന്നതും എൻജിനിയറാകുന്നതും പോലെ പ്രാധാന്യമുള്ള കാര്യമാണെന്നും ഡൽഹി സർവകലാശാലയിൽ സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഗോപാൽ "ഉദ്ബോധിപ്പിച്ചു'.
അന്തർദേശീയം
*******************
***ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍; ടിക്കറ്റ് നിരക്ക് കുറയും.
ഒമാന്‍, സൗദി, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കിലുള്ള സര്‍വീസുകളും കൂടുതല്‍ സര്‍വീസുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
ഒമാനില്‍ നിന്നുള്ള രണ്ട് വിമാന കമ്പനികളാണ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് ആശ്വാസമാകുക. ഒക്ടോബര്‍ മുതല്‍ രണ്ട് കമ്പനികളും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒമാന്‍ എയര്‍ മസ്‌ക്കത്ത്-തിരുവനന്തപുരം റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു.
***സൗദിയിൽ സിനിമ വ്യവസായത്തിന് വൻകുതിപ്പ്;
സൗദി അറേബ്യയിൽ സിനിമാ വ്യവസായത്തിന് വൻ കുതിപ്പ്. രാജ്യത്ത് സിനിമാനിർമാണവും പ്രദർശനവും പുനരാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ ഈ വ്യവസായരംഗത്തെ മൊത്തം വിറ്റുവരുമാനം 53.5 കോടി റിയാൽ കവിഞ്ഞെന്ന് ദ ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജി.സി.എ.എം) അറിയിച്ചു. സൗദിയിലെ സാമൂഹിക ജീവിതത്തിെൻറ അവിഭാജ്യ ഘടകമായി സിനിമ മേഖല വളർന്നുവന്ന കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു കോടിയിലധികം സിനിമ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്
***ഹയ്‌കുയ് ചുഴലിക്കാറ്റ് ഞായറാഴ്‌ച പകൽ മൂന്നോടെ തയ്‌വാന്റെ തീരം തൊട്ടു.
മണിക്കൂറിൽ 154 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഏകദേശം 4000 ആളുകളെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിച്ചു. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ദ്വീപിൽ ഇരുപത്തൊന്നായിരത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ല. ശക്തമായ കാറ്റിൽ മരങ്ങൾ നിലംപൊത്തി.
കായികം
************
***സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49)അന്തരിച്ചു.
അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹീത്ത് സ്ട്രീക്കിന്റെ ഭാര്യ നാദിൻ സ്ട്രീക്ക് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
***ഏഷ്യാ കപ്പ്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കും.
അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ തന്നെ മറ്റ് വേദികളിലേക്ക് കളിമാറ്റാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം. പാകിസ്ഥാനിലായിരുന്നു ഏഷ്യാകപ്പ് നടക്കേണ്ടിയിരുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തേണ്ടിവന്നത്
വാണിജ്യം
************
***ആഭ്യന്തര സൂചികകൾ കുതിച്ചു, ഒന്നാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ബിഎസ്ഇ സെൻസെക്സ് 241 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,628-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 93.50 പോയിന്റ് നേട്ടത്തിൽ 19,528.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ആഗോള വിപണികൾ കരുത്താർജ്ജിച്ചതും, ആഭ്യന്തര സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന ശുഭ സൂചനകളുമാണ് ഇന്ന് വിപണിക്ക് ഊർജ്ജം പകർന്നത്
***സ്വർണ വില ഏറ്റവും കൂടിയ നിരക്കിൽ, പവന് 44,240 രൂപ.
ഒരു പവൻ സ്വർണത്തിന് 44,240 രൂപയാണ് വില. ഒരു ഗ്രാമിന് 5530 രൂപയാണ് വില. ഇന്നലലെ ഒരു പവൻ സ്വർണത്തിന് 44,160 രൂപയായിരുന്നു വില.
വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG











0 അഭിപ്രായങ്ങള്‍