മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനം ഒരു അമ്പാടിയാക്കി ബാലഗോകുലം.

 
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനം ഒരു അമ്പാടിയാക്കി ബാലഗോകുലം. കൃഷ്ണനും, രാധയും ഗോപികമാരും മതിമറന്ന് നൃത്തം വെച്ച് മുണ്ടത്തിക്കോട് ഹനുമാൻ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച മുണ്ടത്തിക്കോട് ബാലഗോകുലത്തിന്റെ ശോഭയാത്ര പാതിരിക്കോട്ടുകാവ് ക്ഷേത്ര അംഗണത്തിൽ സമാപിച്ചപ്പോൾ അഭൂത പൂർവമായ തിരക്കായിരുന്നു. 

തുടർന്ന് ഉറിയടി, വഴുക്കൽ മരം കയറൽ, പ്രസാദ വിതരണം എന്നിവ നടന്നു. മെഡിക്കൽ യൂണിവേഴ്സിറ്റി ലയൻസ് ക്ലബ്ബ് ഭാരവാഹികൾ കുട്ടികൾക്കു ലഡ്ഡു വിതരണം നടത്തി. കമ്മിറ്റി രക്ഷാധികാരി രാജു മാരാത്ത് സമ്മാനദാനം നടത്തി പ്രസിഡന്റ് എ സുധീഷ്ബാബു, ആഹോഷ പ്രമുഗ് സജീഷ് പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍