ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ ശ്രീഗുരുവായൂരപ്പൻ ഭജനസമിതിയുടെ 49-ാമത് വിഷ്ണുസഹസ്രനാമോത്സവം 17 മുതൽ 28 വരെ നടക്കും.

ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ ശ്രീഗുരുവായൂരപ്പൻ ഭജനസമിതിയുടെ 49-ാമത് വിഷ്ണുസഹസ്രനാമോത്സവം 17 മുതൽ 28 വരെ നടക്കും. 17-ന് വൈകീട്ട് അഞ്ചിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 18 മുതൽ രാവിലെ അഞ്ചിന് തുടങ്ങി വൈകീട്ടുവരെയാണ് നാമോത്സവം.

27-ന് വൈകീട്ട് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് കൃഷ്‌ണവിഗ്രഹത്തിനു മുന്നിൽ ഐശ്വര്യ ദീപസമർപ്പണം നടത്തും. 20-ഓളം ആചാര്യൻമാരുടെ പ്രഭാഷണങ്ങളുണ്ടാകുമെന്ന് ഭജനസമിതി ഭാരവാഹികളായ മഞ്ചിറ കേശവൻ നമ്പൂതിരിയും കൊല്ലോറ്റ നന്ദി നമ്പൂതിരിയും അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍