മുണ്ടക്കയം സ്വദേശിയെ ബാംഗ്ലൂരിൽ നിന്നും തട്ടി കൊണ്ടുവന്ന് കല്ലംമ്പാറയിലെ ഒഴിഞ്ഞ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് കഠിനമായി മർദ്ദിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വീട്ടുക്കാർക്കയച്ചു കൊടുത്ത് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് വടക്കാഞ്ചേരി പോലിസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന കേസിലെ പ്രതികളായ 1) തെക്കുംകര വില്ലേജ്, കല്ലംപാറ ദേശത്ത്, പല്ലിക്കാട്ടിൽ വീട്ടിൽ ബാബു മകൻ ഷിബു @ സിംഗ് @ ചിപ്പൻ 31 വയസ്സ് , 2) തെക്കുംകര വില്ലേജ്, കല്ലംപാറ ദേശത്ത് പഞ്ഞരത്തിനാൽ വീട്ടിൽ, ബാബു മകൻ വിഷ്ണു പ്രസാദ് @ കണ്ണൻ @ ലിവർ 29 വയസ്സ്, 3) തെക്കുംകര വില്ലേജ്, അടങ്കളം ദേശത്ത് മൂച്ചിക്കൽ വീട്ടിൽ, സൂലൈമാൻ മകൻ സൂബൈർ @ സുബൂ ,32 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ ഏപ്രിൽ 15 -ാം തിയ്യതി വിഷു ദിവസമാണ് കേസ്സിന് ആസ്പതമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തിട്ടുള്ളതാണ്. ഈ കേസ്സിലേക്ക് മറ്റ് ആറ് പ്രതികളെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാധവൻകുട്ടി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ആനന്ദ്.ഡി.എസ്സ്, സബ്ബ് ഇൻസ്പെക്ടർ സാബു തോമസ്, അസ്സി. സബ്ബ് ഇൻസ്പെക്ടർ രാജകുമാരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബ്രിജീഷ്,സജീവ്.ഇ.എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ മനു.എൻ. എസ്സ്, അനുരാജ്.വി. ആർ എന്നിവരടങ്ങുന്ന സംഘം ബാഗ്ലൂർ, എറണാകുളം എന്നീ സ്ഥലങ്ങളിൽ നിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍