3340 രൂപ സി.ഐയുടെ വാടക; പോലീസിന്റെ സേവന നിരക്ക് വർധിപ്പിച്ചു

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നിന്നും ലഭിക്കുന്ന രേഖകള്‍ക്ക് അടുത്ത മാസം മുതല്‍ പണം നല്‍കണം. കേസിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനികള്‍ക്ക് നല്‍കേണ്ട ജനറല്‍ ഡയറി, എഫ്.ഐ.ആര്‍., പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മുറിവ് (വൂണ്ട്) സര്‍ട്ടിഫിക്കറ്റ് എന്നീ ഓരോ രേഖകള്‍ക്കും 50 രൂപ വീതം ഈടാക്കും. 

നേരത്തേ ഇതെല്ലാം സൗജന്യമായിരുന്നു. ഇതോടൊപ്പം പണം നല്‍കി പോലീസില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്‌ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍