മാലിന്യമുക്ത നഗരങ്ങൾക്കായി യുവാക്കളുടെ പ്രാതിനിധ്യത്തോടെ നഗരസഭകളിൽ നടക്കുന്ന സ്വച്ചതാ ലീഗ് രണ്ടാംഘട്ടം ലോഗോ പ്രകാശനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ നിർവഹിച്ചു. വടക്കാഞ്ചേരി വാരിയേഴ്സ് എന്നാണ് വടക്കാഞ്ചേരി നഗരസഭയുടെ ടീം നെയിം. നഗരസഭയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളെയും യുവജന സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗാർബേജ് ഫ്രീ സിറ്റി എന്ന ലക്ഷ്യത്തെ മുൻനിർത്തി നടപ്പിലാക്കുന്ന ക്യാമ്പയിൻ ഏറ്റവും ജനകീയമായി നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അറിയിച്ചു.
ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക, പൊതു ഇടങ്ങളുടെ ശുചിത്വം, വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ പറ്റിയുള്ള അവബോധം വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ ആയിരിക്കും ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുക. നഗരസഭ വൈസ് ചെയർമാൻ ഷീല മോഹൻ, നഗരസഭാ സെക്രട്ടറി കെ കെ മനോജ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ആർ അരവിന്ദാക്ഷൻ, അനൂപ് കിഷോർ, ജമീല ബി, സ്വപ്ന ശശി, ഹെൽത്ത് സൂപ്പർവൈസർ സാജു തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭാ സ്റ്റാഫ് പ്രതിനിധികൾ , ഹരിത സഹായ സ്ഥാപനം പ്രതിനിധി, കണ്ടീജന്റ് സാനിറ്റേഷൻ ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു,
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍