അക്ഷയ കേന്ദ്രങ്ങൾ 4 മണിക്കൂർ അധികം ജോലി ചെയ്ത് നാളെ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ 11/09/2023 ന് തുറന്നു പ്രവർത്തിച്ചു പ്രതിക്ഷേധിക്കുന്നു.

 

വിവിധ സമര മുഖങ്ങളിലൂടെ  സർക്കാരിനെയും ഉദ്യോഗസ്ഥരെയും നമ്മൾ നേരിടുന്ന പ്രശ്നങ്ങളും , പ്രയാസങ്ങളും അറിയിക്കാനും , കണ്ണ് തുറപ്പിക്കാനും വേണ്ടിയാണ്  ഇത്തരം സമരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദ്യോഗ തലത്തിലും , സർക്കാറിന്റെ ഭാഗത്തുനിന്നും അക്ഷയയെ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ഇപ്പോഴും വിമുഖത കാണിക്കുകയാണ്. അതിലുപരി മറ്റു വ്യാജ ഓൺലൈൻ കേന്ദ്രങ്ങളെ തത്വത്തിൽ അംഗീകരിക്കുന്ന പ്രവർത്തനങ്ങളും അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. സർക്കാർ എഗ്രിമെന്റിന് വിരുദ്ധമായ പല നിയമങ്ങളും അക്ഷയയുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ അവരുടെ അടിമകളായി നമ്മൾ പ്രവർത്തിക്കേണ്ടി വരികയാണ്. നാം മുതൽ മുടക്കി നടത്തുന്ന അക്ഷയ കേന്ദ്രം അവർക്ക് വേണ്ടി മാത്രം കീഴ്പ്പെട്ട്  പോകുകയാണ്. 


സേവനങ്ങൾ ലഭിക്കാതെ കുറവ് വരുമ്പോൾ അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ നമ്മൾക്ക് താങ്ങാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ അതുവരെ സ്വരൂപിച്ചു ഉണ്ടാക്കിയ പണം അതിനു വേണ്ടി ചെലവഴിക്കേണ്ടി വരുന്നു. പിന്നീട് മിച്ചമായി ഒട്ടും തന്നെയില്ലതാനും. വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്നതിനാൽ കിട്ടുന്ന കാശ് അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പരിപാലനത്തിന് വേണ്ടി  ചിലവഴിക്കുകയും വേണം.


നിത്യജീവിതത്തിൽ എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാവുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള വാടക, ശമ്പളം, കരണ്ട് ചാർജ് . ഫോൺ , ഇൻറർനെറ്റ് കമ്പ്യൂട്ടർ, ഹാർഡ്‌വെയർ, പേപ്പർ , മഷി തുടങ്ങി ഓഫീസിന് ആവശ്യമായ മറ്റു അനുബന്ധ വസ്തുക്കളുടെ വിലക്കയറ്റം മൂലം അക്ഷയയുടെ റേറ്റ് ചാർട്ട് കാലാനുസൃതമായി പരിഷ്കരിക്കാത്തതു കൊണ്ട് നമ്മളും പൊറുതിമുട്ടിയിരിക്കുകയാണ്. നമ്മളും മനുഷ്യരാണെന്നുള്ള തിരിച്ചറിവ് അവർ മനഃപൂർവ്വം അവഗണിക്കുകയാണ്.


പൊതുജനം ഉൾപ്പെടെ പലരും അക്ഷയ സംവിധാനം എന്താണെന്ന് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. അക്ഷയയുടെ മേൽ സർക്കാറിന്റെ  ഉത്തരവാദിത്വം എന്താണെന്നും അതിന്റെ പ്രവർത്തനം എങ്ങനെയാണെന്നും അവരെ മനസ്സിലാക്കി കൊടുക്കേണ്ടതും ബോധവന്മാരാക്കെണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. FACE ജില്ലാ സെക്രട്ടറി സുനിൽ സൂര്യ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍