കൃഷിഭവനുകളില്‍ ഇന്റേൺഷിപ്പ്

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്റേൺഷിപ്പ് ചെയ്യാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു. വി എച്ച് എസ് സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 2023 ഓഗസ്റ്റ് ഒന്നിന് പ്രായപരിധി 18 -41 വയസ്. സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in ൽ ഓൺലൈനായും കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ വഴി ഓഫ് ലൈനായും അപേക്ഷ നൽകാം. സെപ്റ്റംബർ 21 മുതൽ ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ അതത് കൃഷിഭവനകളിൽ ലഭിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍