ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘം വിപുലീകരിച്ചു. ആർപിഎഫിനു പുറമേ, ഷൊർണൂർ റെയിൽവേ പൊലീസും ഒറ്റപാലം പൊലീസും ചേർന്നാണു കേസ് അന്വേഷിക്കുന്നത്.സംഭവം നടന്ന മായന്നൂർ പാലം പരിസരത്തു റെയിൽവേ പൊലീസ് ഇന്നലെ പരിശോധന നടത്തി ബുധനാഴ്ച രാത്രിയാണു തി രുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസിലെ എസി കംപാർട്മെന്റിനു നേരെ കല്ലേറുണ്ടായത്.
ബി-3 കോച്ചിന്റെ ജനൽച്ചില്ല തകർന്നിരുന്നു. സംഭവം നടന്നത് ഒറ്റപ്പെട്ട പ്രദേശത്താണെന്നിരിക്കെ, നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായം തേടാനാകാത്തതാണ് അന്വേഷണത്തിൽ പ്രതിസന്ധി. അതേസമയം, ട്രെയിൻ കടന്നു പോയിരുന്ന സമയം ഒരാൾ ട്രാക്കിനു സമീപം ഉണ്ടായിരുന്നതായും പിന്നീട് ഇയാൾ ഓടിപ്പോയതായും സൂചന ലഭിച്ചിരുന്നെങ്കിലും സ്ഥിരീകരണമായിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍