വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വടക്കാഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു.രക്ഷാധികാരി രാജൻ കെ. കെ പതാക ഉയർത്തി. പ്രസിണ്ടൻറ് വി. ജി. ഗോപകുമാർ പുഷ്പാർച്ചന നടത്തി. സെക്രട്ടറി കെ. എസ്. അനിൽ വിശ്വകർമ്മ ദിന സന്ദേശം നൽകി.
പുരാണങ്ങളിലും ചരിത്രത്തിലും വിശ്വ ശില്പിയായ വിശ്വകർമ്മാവിൻ്റെ കരസ്പർശമേൽക്കാതെ ഒരു സൃഷ്ടി പോലും പൂർത്തിയായിട്ടില്ല. കരകൗശല -കൈ തൊഴിലുകളും, വൈദഗ്ദ്യമായ നിർമ്മിതികളും മരം, ഇരുമ്പ്, സ്വർണ്ണം, വെങ്കലം, ശില എന്നിവയിൽ തീർത്തവരാണ് വിശ്വകർമ്മജർ,ആധുനിക യുഗത്തിൽ വിശ്വകർമ്മ സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകും വിധത്തിൽ സർക്കാർ വിഭാവനം ചെയ്യുന്ന ബൃഹത് പദ്ധതികൾ അർഹമായവർക്ക് പൂർണ്ണതോതിൽ ലഭ്യമാക്കുന്നതിന് ജാഗ്രത പുലർത്തണമെന്നും, സമൂഹത്തിൻ്റെ മുഖ്യധാരയിൽ അർഹത ഉണ്ടായിട്ടും അവസരം തിരസ്കരിക്കപ്പെടുന്ന അവസ്ഥകൾക്ക് വിശ്വകർമ്മ സമൂഹം ഇനി നിൽക്കില്ലെന്നും , തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് ജനസംഖ്യാ പരമായ പ്രാതിനിധ്യം ഉയർത്തേണ്ടതുണ്ട് എന്നും വിശ്വകർമ്മ ദിന യോഗത്തിൽ വിലയിരുത്തി.
ശാഖ വൈസ് പ്രസിഡന്റ് സനൂപ് കിഴക്കേതിൽ, ജോയിൻ്റ് സെക്രട്ടറി അഖിൽ ഓട്ടുപാറ, ട്രഷറർ സന്തോഷ് , എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസന്നകുമാർ, വിനീത്, സദാശിവൻ എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍