ലോക മുളദിനാചരണം - മണ്ണറിവ്, മുളയറിവ്, കൃഷി - സെമിനാർ, വനിതാ കർഷക പ്രതിഭാ സംഗമം,അവാർഡ് വിതരണം, ആദരണീയം, വിത്ത് വിതരണം - സെപ്തംബർ 18 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്നു

എല്ലാ വർഷവും ലോക മുള ദിനം സെപ്തംബർ 18 ന് ലോകമെമ്പാടും ആചരിച്ചു വരികയാണ്. 2009 സെപ്തംബർ 18 ന് ബാങ്കോക്കിൽ ചേർന്ന ലോക മുളസമ്മേളനത്തിലാണ് സ്ഥിരമായി മുളദിനം ആചരിക്കാൻ ലോക മുള ദിനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കമലേഷ് സലാം ആണ് തിരുമാനിച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സംസ്ഥാന തല കൂട്ടായ്മയായ ശോഭാസ് SOBHAS- Society of Bamboo for Horticulture, Agriculture and Soil, മണ്ണ് (MANNU), CIAS, Kerala Society for Women Empowerment എന്നീ പരിസ്ഥിതി, കൃഷി, മണ്ണ്, കർഷക - വനിത ശാക്തീകരണ സംഘടനകൾ ചേർന്ന് തൃശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷൻ (താലൂക്ക് കോൺഫറൻസ് ഹാളിൽ) വെച്ച് ( ചെമ്പുക്കാവ് സബ് - ട്രഷറിക്ക് മുകൾവശം) ലോക മുള ദിനാചരണം (ഹരിത തേജനം) 2023 സെപ്തംബർ 18 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടത്തുന്നു.


കാര്യപരിപാടികൾ:

രജിസ്ട്രേഷൻ രാവിലെ : 9.30 മുതൽ

ഹരിത തേജനം: 2023 കർഷക സംഗമം ഉദ്ഘാടനം, അവാർഡ് വിതരണം - അഡ്വ. വി.എസ് സുനിൽകുമാർ ( (Ex.M.LA, മുൻ കൃഷി, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ മന്ത്രി )

സ്വാഗതം: ബിജു ആട്ടോർ (MANNU സംസ്ഥാന പ്രസിഡണ്ട്) 

അധ്വക്ഷ പ്രസംഗം: സോജിമോൻ ആന്റണി (SOBHAS, CIAS സംസ്ഥാന ജനറൽ സെക്രട്ടറി)

വനിതകൾക്ക് പച്ചക്കറിതൈ വിതരണം : കുമാരി M.L. റോസി (ഡെപ്യൂട്ടി മേയർ, തൃശൂർ കോർപ്പറേഷൻ)

കാർഷിക സെമിനാർ ഉദ്ഘാടനം - പി.എൻ. സുരേന്ദ്രൻ (ചെയർമാൻ, വടക്കാഞ്ചേരി നഗരസഭ) മുളതൈ / തെങ്ങിൻ തൈ വിതരണം: റെജി ജോയ് ചാക്കോള (കോർപ്പറേഷൻ കൗൺസിലർ ചെമ്പൂക്കാവ് ഡിവിഷൻ ) പച്ചക്കറി വിത്ത് വിതരണം : രാജശ്രീ ഗോപൻ കൗൺസിലർ, മുൻ ഡെപ്യൂട്ടി മേയർ തൃശൂർ) മുള കബ്ബുകളുടെ ഉദ്ഘാടനം: ടി. ജയശ്രീ (തൃശൂർ തഹസിൽദാർ) മണ്ണറിവ് സെമിനാർ


മണ്ണ് - കൃഷി വിജയത്തിന്റെ അടിത്തറ - സെമിനാർ മുള - മണ്ണിന്റെ ആരോഗ്യത്തിനും പരിസ്ഥിതിയുടെ രക്ഷക്കും തുണ സെമിനാർ മോഡറേറ്റർ എം.എ സുധീർബാബു പട്ടാമ്പി (സോയിൽ സർവ്വേ ഓഫീസർ, തൃശൂർ) മണ്ണിന്റെ ആരോഗ്യം, നല്ല കൃഷിയുടെ നട്ടെല്ല് ഡോ.തോമസ് അനിഷ് ജോൺസൺ (തൃശൂർ ജില്ല അസിസ്റ്റന്റ് ഡയറക്ടർ സോയിൽ സർവ്വേ മണ്ണിനെ അറിയാം മൊബൈലിലൂടെ - മൊബൈൽ ആപ്പ് പരിചയപ്പെടുത്തൽ ഹൃദി കെ.എസ് (സോയിൽ സർവ്വേ ഓഫീസർ ) മണ്ണ് പരിശോധന ശീലമാക്കം വിളവ് വർധിപ്പിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍