ജില്ലാ ആശുപത്രിയുടെ മുൻവശത്തെ ബസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണം; കോൺഗ്രസ് ബൂത്ത് കമ്മിറ്റി യോഗം മുൻസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു

ജില്ലാ ആശുപത്രിയുടെ മുന്നിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പ് എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ഓട്ടുപാറ ടൗൺ കോൺഗ്രസ് ബൂത്ത് കമ്മിറ്റി യോഗം മുൻസിപ്പൽ അധികൃതരോട് ആവശ്യപ്പെട്ടു ആശുപത്രിയിൽ എത്തിച്ചേരുന്ന നൂറ് കണക്കിന് രോഗികൾ മഴയും വെയിലും കൊണ്ടാണ് ബസ്സ് കാത്തുനില്കുന്നത്.


ആശുപത്രിയിൽ എത്തുന്ന രോഗികളോട് മുൻസിപ്പൽ അധികൃതർ കാണിക്കുന്ന ക്രൂരതയ്ക്കെതിരെ കോൺഗ്രസ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്തുത ആവശ്യം നടപ്പിലാകുന്നത്തിനുവേണ്ടി സമര രംഗത്തു ഇറങ്ങുന്നതിനു യോഗം തീരുമാനം എടുത്തു.ബൂത്ത് പ്രസിഡന്റ് അസി ആദം അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എ. എസ്‌. ഹംസ ഉദ്ഘാടനം നിർവഹിച്ചു. 


കൗൻസിലർ അഡ്വ ശ്രീദേവി രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക് സെക്രട്ടറി ബാബുരാജ് കണ്ടേരി, ഷാനവാസ് എം. എച്ച്, ബിജു ഇസ്മായിൽ,അബൂബക്കർ കെ. കെ അക്‌ബർഷാ തെക്കെതിൽ, ജഗുൽദാസ്, യൂസഫ് അള്ളനൂർ,കുഞ്ഞു മുഹമ്മദ്, മുഹമ്മദ് മുസ്തഫ, ദിനേശൻ, ജലീൽ പരുത്തിപ്ര,ഷൈജു ഇസ്മായിൽ, K.M ജബ്ബാർ,അനസ്, സുഹാദ്, ആഷിക്ക് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍