വിരുപ്പാക്കയിൽ പ്രവർത്തിക്കുന്ന തൃശൂർ സഹകരണ സ്പിന്നിങ് മില്ലിനെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. ലേ ഓഫിലായ മില്ലിന്റെ കടബാധ്യതകൾ തീർത്ത് തുറന്നു പ്രവർത്തിപ്പിക്കുന്നതിനും, ആധുനിക വത്കരണ നടപടികൾ പൂർത്തീകരിച്ച് ഈ സ്ഥാപനത്തെയും അതിലെ തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുമായുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സബ്മിഷനിലൂടെ എം എൽ എ ആശവശ്യപ്പെട്ടു.
എൻ സി ഡി സി യുടെ സഹായത്തോടെ 30 കോടി രൂപയുടെ ആധുനിക വത്കരണ നടപടികൾ നടന്നുകൊണ്ടിരിക്കവെയാണ് ലേ ഓഫ് ഉണ്ടായത്. മാർക്കറ്റിലെ പ്രതിസന്ധിയും പരുത്തി ഇല്ലാത്തതും കടബാധ്യതകളും ഇതിന് കാരണമാണ്. ബാധ്യതകൾ തീർത്ത് മിൽ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ ആധുനിക വത്കരണ നടപടികൾ കൂടി പൂർത്തിയാക്കുന മുറയ്ക്ക് പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാക്കാൻ കഴിയും. 2023 - 24 സാമ്പത്തിക വർഷം തൃശൂർ സഹകരണ സ്പിന്നിങ് മില്ലിനായി അനുവദിച്ച 160 ലക്ഷം രൂപയിൽ ലഭ്യമാക്കാൻ ബാക്കിയുള്ള 125 ലക്ഷം രൂപ കൂടി അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം എൽ എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
അസംസ്കൃത വസ്തുവിന്റെ അഭൂതപൂര്‍വ്വമായ വിലക്കയറ്റവും ഉത്പ്പന്നങ്ങള്‍ക്കുണ്ടായ വിലയിടിവും കാരണം ദേശീയ തലത്തില്‍ സ്പിന്നിംഗ് മില്ലുകള്‍ക്ക് ഗുരുതര പ്രതിസന്ധി നേരിട്ട് വരികയാണെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പിന്നിംഗ് മില്ലുകളും പ്രവര്‍ത്തന മേഖലയില്‍ പ്രതിസന്ധി നേരിട്ട് വരികയാണെന്നും വ്യവസായ വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു. തൃശ്ശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍, പ്രവര്‍ത്തനമൂലധനത്തിന്റെ അഭാവവും പ്രവര്‍ത്തന മേഖലയില്‍ നേരിട്ട നിരവധി പ്രതിസന്ധികള്‍ കാരണവും 2023 ഫെബ്രുവരി 6 മുതല്‍ ലേ ഓഫിലാണ്. മില്ലിന്റെ ആധുനികവത്കരണം 90% പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ഉത്പാദന ക്ഷമതയുള്ള ആധുനിക മെഷീനുകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെങ്കിലും പരുത്തിയുടെ വിലവര്‍ദ്ധന, പ്രവര്‍ത്തനമൂലധന അപര്യാപ്തത, അസംസ്കൃത വസ്തുക്കളുടെ അഭാവം, എന്നിവ മില്ലിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കി.
ലേ-ഓഫിലായിരിക്കുന്ന തൃശ്ശൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി മില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി, ആധുനികവല്‍ക്കരണ പദ്ധതിയ്ക്കായി 2023-24 സാമ്പത്തിക വര്‍ഷം 160 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്നും അതില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ടെക്സ്ഫെഡിന് കീഴിലുള്ള 8 സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണത്തിനായുള്ള സമഗ്ര പദ്ധതിയിന്മേല്‍ പ്രസ്തുത മില്ലുകളുടെ ഉല്‍പ്പന്ന വികസനത്തിന്റെ ഭാഗമായി കോട്ടണ്‍ വാങ്ങുന്നതിനായി അനുവദിച്ചു നല്‍കിയ 350 ലക്ഷം രൂപയില്‍ നിന്ന് തൃശ്ശൂര്‍ സഹകരണ സ്പിന്നിംഗ് മില്ലിനായി 52.685 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
09.08.2023ല്‍ ചേര്‍ന്ന വ്യവസായ-വൈദ്യുതി വകുപ്പ് മന്ത്രിതല സംയുക്ത യോഗത്തില്‍ ദീര്‍ഘകാല വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക സംബന്ധിച്ച് ചര്‍ച്ച നടക്കുകയും ചില ഇളവോടു കൂടി ഒരു വൺ ടൈം സെറ്റിൽമെന്റിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കുകയും ഉണ്ടായി. ഇത് സംബന്ധിച്ച് തീരുമാനമാകും വരെ അതാത് മാസത്തെ വൈദ്യുതി ബില്‍ അടച്ച് പ്രവര്‍ത്തനം തുടരാവുന്നതാണ് എന്ന് തീരുമാനിയ്ക്കുകയുമുണ്ടായി. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വിവിധ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തൃശൂര്‍ സ്പിന്നിംഗ് മില്ല് കാലതാമസം കൂടാതെ തുറന്നു പ്രവര്‍ത്തുക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സബ്മിഷന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






0 അഭിപ്രായങ്ങള്‍