കാട്ടകാമ്പാൽ ചിറക്കലിൽ സ്കൂൾ വാൻ ഇടിച്ച് 4 വയസ്സുകാരിക്ക് ഗുരുതര പരിക്ക്.ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കാട്ടകാമ്പാൽ ചിറക്കലിൽ ചിറളയം ബി.സി.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിയായ ചിറക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ 4 വയസ്സുള്ള റിസ ഫാത്തിമ്മക്ക് ഗുരുതര പരിക്കെറ്റത്.
റിസയെ സ്കൂളിൽ നിന്ന് വന്ന വാൻ തന്നെയാണ് അപകടമുണ്ടാക്കിയത്. വാനിൽ നിന്ന് ഇറങ്ങിയ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതായി സൂചനയുണ്ട്. വാനിന്റെ അടിയിൽ നിന്നുമാണ് കുട്ടിയെ നാട്ടുകാർ എടുത്തത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കയി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍