പെറ്റ് ലവേഴ്‌സ്' എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പ്; തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാൻ ഐ എസ് അനുകൂലികള്‍ പദ്ധതിയിട്ടതായി എൻ.ഐ.എ.

 കേരളത്തില്‍ ഐ എസ് രൂപീകരിക്കാനുള്ള നീക്കത്തിന് തടയിട്ട് എൻ ഐ എ. 'പെറ്റ് ലവേഴ്‌സ്' എന്ന പേരില്‍ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ ഏജൻസി കണ്ടെത്തി. ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തില്‍ കണ്ടെത്തി. പിടിയിലായ നബീല്‍ അഹമ്മദ് എന്ന തൃശൂര്‍ സ്വദേശിയില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഖത്തറില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഐ എസ് ഭീകരരുമായി ബന്ധത്തിലാവുകയായിരുന്നു. കേരളത്തിലെ യുവാക്കള്‍ക്ക് ഐ എസ് പ്രവര്‍ത്തനത്തിന് പരിശീലനം നല്‍കുന്നതിനായാണ് ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. ഇതില്‍ നിന്നാണ് വധിക്കാൻ പദ്ധതിയിട്ട ക്രിസ്‌ത്യൻ മതപണ്ഡിതന്റെ പേര് വിവരങ്ങളടക്കം എൻ ഐ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ജൂലായില്‍ ഐ എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തൃശൂര്‍ പാടൂര്‍ സ്വദേശി മതിലകത്ത് കൊടയില്‍ അഷ്‌റഫ് എന്ന ആഷിഫ് (36) എൻ ഐ എയുടെ പിടിയിലായിരുന്നു. കേരളത്തില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ സ്‌ഫോടനങ്ങള്‍ നടത്താനും സമുദായനേതാക്കളെ ആക്രമിക്കാനും ഇയാളുടെ നേതൃത്വത്തില്‍ നാലുപേര്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഇവരില്‍ ഒരാളാണ് ഇന്നലെ പിടിയിലായ സയ്യദ് നബീല്‍ അഹമ്മദ്. ഇതില്‍ പാലക്കാട് കോട്ടായി സ്വദേശി റായിസും പിടിയിലായിരുന്നു. സംഘത്തില്‍ പങ്കാളിയായ ഷിയാസ് ടി.എസിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍