എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ കത്തോലിക്കകാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി നടത്തിവരുന്ന വിശുദ്ധ കുർബ്ബാനയുടേയും ക്ഷേമപ്രവർത്തനങ്ങളുടെയും സ്വദേശ മിഷൻ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും നവ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു.

 എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ കത്തോലിക്കകാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി നടത്തിവരുന്ന വിശുദ്ധ കുർബ്ബാനയുടേയും  ക്ഷേമപ്രവർത്തനങ്ങളുടെയും സ്വദേശ മിഷൻ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും നവ ദൈവാലയത്തിന്റെ ശിലാസ്ഥാപനവും സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിച്ചു. ചടങ്ങിനെത്തിയ കർദിനാൾ മാർ ജേർജ് ആലഞ്ചേരി പിതാവിനെ ഇടവകാതിർത്തിയായനെല്ലുവായ്  ധനന്ത്വരി ക്ഷേത്ര റോഡിൽ നിന്ന് ഇരുചക്ര വാഹനത്തിൻ്റെ അകമ്പടിയോടെ എരുമപ്പെട്ടി സ്കൂളിന് സമീപമുള്ള സെന്റ് ജോർജ് കപ്പേളയ്ക്ക് മുന്നിൽ എത്തിചേർന്ന  പിതാവിനെ വികാരി ഫാ.ജോഷി ആളൂർ, അസി.വികാരി എഡ് വിൻ ഐനിക്കൽ , ബഹു. വൈദികർ , പള്ളി കമ്മറ്റി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. 

നിർമ്മാണ കമ്മറ്റി ജനറൽ കൺവീനർ കെ.സി.ഡേവീസ് ഹാരാർപ്പണം നടത്തി നടത്ത്  കൈക്കാരൻ ഡേവീസ് വാഴപ്പിള്ളി പൂചെണ്ട് നൽകി .തുടർന്ന് ബാൻ്റ് വാദ്യത്തിൻ്റേയും പൂത്താലങ്ങളുടേയും ക്രൈസ്തവ കലാരൂപങ്ങളുടേയും  അകമ്പടിയോടെ മുത്തുക്കുടകൾ ചൂടിയ വിശ്വാസികൾ പള്ളിയിലേക്ക് ആനയിച്ചു. വിശ്വാസികളായ അതിഥി തൊഴിലാളികളുടെ ജീവിതത്തിൽ നന്മയുടെ സന്ദേശം വളർത്തുകയും സാമൂഹികപരമായും വിദ്യാഭ്യാസപരമായും ജീവിത നിലവാരം ഉയർത്തുക എന്നി ലക്ഷ്യത്തിൽ ഇടവക തുടങ്ങിയ സ്വദേശ മിഷൻ പദ്ധതിയുടെ വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം മാർ ആലഞ്ചേരി പിതാവ് ഭദ്രദീപം തെളിയിച്ച്  ഉദ്ഘാടനം ചെയ്തു. തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ചടങ്ങിന് അധ്യക്ഷനായി. വിശ്വാസികളായ അതിഥി തൊഴിലാളികളേയും കുടുംബാഗങ്ങളേയും ചടങ്ങിൽ  ഉപഹാരം നൽകി ആദരിച്ചു. അതിഥി തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

ഫൊറോന വികാരി ഫാ.ജോഷി ആളൂർ, എം.എസ് ടി കോൺഗ്രിയേഷൻ സെക്രട്ടറി ജനറാൾ  ഫാ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി, സാന്തോം ഫെല്ലോഷിപ്പ് ഗ്ലോബൽ ഡയറക്ടർ ഫാ.ജോസഫ് പുലവേലിൻ, അസി.വികാരി ഫാ.എഡ് വിൻ ഐനിക്കൽ, പുത്തൻ പീടിക പള്ളി വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി, കടങ്ങോട് പള്ളി വികാരി ഫാ.ഫ്രാൻസീസ് അറയ്ക്കൽ, സിസ്റ്റർ മദർ ആനി ജോൺ എസ് എച്ച്, സിസ്റ്റർ പ്രണിത സി.എസ്. സി, നിർമ്മാണ കമ്മറ്റി ജനറൽ കൺവീനർ കെ.സി. ഡേവീസ് കൈക്കാരൻമാരായ വി.പി. ഡേവീസ്, ബിജു സി.വർഗീസ്, ജോൺ ലൂയീസ്, പ്രതിനിധി യോഗം സെക്രട്ടറി എം.ഡി ജോജി,കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കൺവീനർ സിന്റോ കെ.ടി, സംഘടന ഏകോപന സമിതി കൺവീനർ കെ.ഒ.ജോണി, നിർമ്മാണ കമ്മറ്റി ട്രഷറർ ബിജു ജോർജ് പി. അതിഥി തൊഴിലാളി പ്രതിനിധികളായ പ്രസാദ് ,ശാലിനി മേരി മാത മേജർ സെമിനാരിയിലെ ബ്രദർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

പൊതു സമ്മേളനത്തിന് ശേഷം  എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകയുടെ ചിരകാല സ്വപ്നമായ നവ ദൈവാലയത്തിന്റെ അടിസ്ഥാനശില വെഞ്ചിരിപ്പും ശിലാസ്ഥാപനവും മാർ ടോണി നീലങ്കാവിൽ പിതാവിന്റെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ്  നിർവഹിച്ചു. മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് സ്നേഹ വിരുന്നും നടന്നു. മേജർ ആർച്ച്ബിഷപ്പ് സെക്രട്ടറി ഫാ.മാത്യു തിരുത്തി പള്ളിയിൽ മുൻ വികാരിമാരായ ഫാ.ഫ്രാൻസിസ് നീലങ്കാവിൽ , ഫാ പോൾ താണിക്കൽ , ഇടവക വൈദികനായ ഫാ. മനോജ് കിഴൂർ മുട്ടിക്കൽ , പുതുരുത്തി പള്ളി വികാരി ഫാ. ജിയോ ചിരിയൻങ്കണ്ടത്ത് , പാത്രമംഗലം പള്ളിവികാരി ഫാ സിജു പുത്തൂർ, മുണ്ടൂർ എം എസ് ടി ആശ്രമത്തിലെ ഫാ.ആന്റണി ചീരംവേലിൽ ഫാ. ഇമ്മാനുവേൽ കരുമ്പനയ്ക്കൽ എന്നിവരുടെ മഹനിയസാന്നിധ്യം കൊണ്ട് കർമ്മങ്ങൾ ധന്യമായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍