മുണ്ടത്തിക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി കെ ഗിരിജ ഓസോൺ ദിന സന്ദേശം നൽകി.തുടർന്ന് കുട്ടികൾ ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിൽ ഇന്നത്തെ തലമുറയ്ക്കുള്ള പങ്കിനെക്കുറിച്ചും പ്രസംഗിച്ചു.ഓസോൺ ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,ചുമർ പത്രിക നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.ശാസ്ത്ര അധ്യാപകരായ ശ്രീമതി കെ പി ശ്രീലത,ശ്രീമതി മീര ഗോപാൽ,ശ്രീമതി പാർവതി മേനോൻ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍