മുണ്ടത്തിക്കോട്: എൻഎസ്എസ് വി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 14ന് ഹിന്ദി ദിനം വർണ്ണാഭമായ പരിപാടികളോടെ ആചരിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക കെ.ഗിരിജ ഹിന്ദി ദിന ഉദ്ഘാടന കർമ്മം നിർവഹിച്ച് ദിനത്തിൻറെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
സ്കൂളിലെ ഹിന്ദി അധ്യാപകരായ ശ്രീമതി ബീനാകുമാരി.R, ഹിന്ദി ഭാഷയുടെ സംഭാവനകളെ എടുത്തുപറഞ്ഞു കൊണ്ട് ആശംസകൾ നേർന്നു. പിന്നീട് കുട്ടികളുടെ നൃത്തം , പ്രസംഗം, പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാനം, കവിതാലാപനം എന്നിവയും നടന്നു.ഹിന്ദി അധ്യാപികയായ ലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍