DYFI ജില്ലാ കാൽനട പ്രചരണ ജാഥ ആഗസ്റ്റ് 1, 2 തിയതികളിൽ വടക്കാഞ്ചേരിയിൽ

'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ DYFI സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം DYFI സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ. എസ്. സെന്തിൽകുമാർ ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. കാർത്തിക വൈസ് ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം കെ. എസ്. റോസ്സൽരാജ് മാനേജരുമായ ജില്ലാ കാൽനട പ്രചരണ ജാഥ ആഗസ്റ്റ് 1, 2 തിയതികളിൽ വടക്കാഞ്ചേരി ബ്ലോക്കിൽ പര്യടനം നടത്തും. ആഗസ്റ്റ് 1 ന് രാവിലെ 9 മണിക്ക് വേലൂർ ചുങ്കത്ത് നിന്നും ജാഥ ആരംഭിക്കും. തുടർന്ന് 10.30 ന് ആര്യംപാടം, 12.30 ന് കുറാഞ്ചേരി, 3.30 ന് ഓട്ടുപാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പുന്നംപറമ്പിൽ അന്നേ ദിവസത്തെ ജാഥ സമാപിക്കും. 

പുന്നംപറമ്പിൽ സംഘടിപ്പിക്കുന്ന ജാഥാ സമാപന പൊതുയോഗം മുൻ DYFI സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 2 ന് രാവിലെ 9 മണിക്ക് എരുമപ്പെട്ടി കടങ്ങോട് റോഡിൽ നിന്നും ആരംഭിക്കുന്ന ജാഥയ്ക്ക് 10.30 ന് പന്നിത്തടം സെന്ററിൽ സ്വീകരണം നൽകും. തുടർന്ന് ജാഥ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് പരിധിയിൽ പര്യടനം നടത്തും. ആഗസ്റ്റ് 4 ന് തൃശ്ശൂരിലാണ് ജാഥ സമാപിക്കുന്നത്. ജില്ലയിൽ ഒരേസമയം 3 കാൽനട പ്രചരണ ജാഥകൾ പര്യടനം നടത്തുകയാണെന്ന് സംഘാടകർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍