ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

കർക്കടകം 16

ഉത്രാടം / ചതുർദ്ദശി

2023  ആഗസ്റ്റ് 1, ചൊവ്വ

പൗർണ്ണമി , ഔഷധ സേവാദിനം !

പതിനഞ്ചു നോമ്പ്‌ ആരംഭം!

ഇന്ന്;

  അന്തഃരാഷ്ട്ര ശ്വാസകോശ അർബുദ

              ബോധവൽക്കരണ ദിനം !            

       ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

.                [ World Lung Cancer Day ]

* International Childfree Day !

* ലോക സ്കൌട്ട് സ്കാർഫ് ദിനം !

* വേൾഡ് വൈഡ് വെബ് ദിനം !

* ലെബനൻ: സശസ്ത്രസൈന്യ ദിനം !

* ചൈന: സശസ്ത്രസേന ദിനം /

   പീപ്പിൾസ്‌ ലിബറേഷൻ ആർമി

   സ്ഥാപന ദിനം.!

* ബ്രിട്ടിഷ് രാജ്യത്ത് അടിമത്വം

   നിർത്തലാക്കിയ ദിനം!

* സ്വിറ്റ്സർലാൻഡ്: ദേശീയ ദിനം!

* അസർബൈജാൻ: ഭാഷ അക്ഷര ദിനം!

* ടോങ്ക: രാജാവിന്റെ ജന്മദിനവും

   കിരീടധാരണ ദിനവും!

* കൊളറാഡോ: സംസ്ഥാനരൂപികരണ

   ദിനം

* കോംഗോ: പേരൻറ്റ്സ് ഡേ

* കംബോഡിയ, ലാവോസ്, വിയറ്റ്നാം:

   വിജയ ദിനം!

*: ബെനിൻ: ദേശീയ ദിനം !

             *********

Respect For Parents Day

Yorkshire Day

Rounds Resounding Day

National Girlfriends Day

National Planner Day

National Spider-Man Day

National Night Out Day

National Alpaca Day

National Raspberry Cream Pie Day

* ലോക മുലയൂട്ടൽ വാരം !

. **********

[ World Breastfeeding Week]

* For the month of August !!!

**********

Happiness Happens Month

National Immunization Awareness Month

Romance Awareness Month

National Peach Month

National Inventors Month

National Water Quality Month

National Anti-Frizz Month

National Fishing Month

National Catfish Month

             ഇന്നത്തെ മൊഴിമുത്ത്

           ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

 ''ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.''

.       [  - അബ്രഹാം ലിങ്കൺ  ]

           ***********

സ്വന്തം തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി കഥയും തിരക്കഥയും എഴുതി ഫാസില്‍ സംവിധാനം നിര്‍വഹിച്ച, മലയാളത്തിൽ എന്നും മികച്ചു നില്‍ക്കുന്ന ചിത്രമായ  മണിചിത്രത്താഴിന്റെ കഥാകാരനും,

അതിലെതന്നെ 'വരുവാനില്ലാരു മിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനത്തിന്റെ രചയിതാവും ഫാസില്‍ ചിത്രമായ 'എന്നെന്നും കണ്ണേട്ടന്റെ', കമല്‍ ചിത്രമായ 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും അദ്ധ്യാപകനും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മധു മുട്ടത്തിന്റേയും (1951),

1982 മുതൽ 1989 വരെ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ്കളിക്കാരനും ഇപ്പോൾ ടെലിവിഷൻ ചാനലുകളിൽ ക്രിക്കറ്റ് മൽസരങ്ങളുടെ കമന്റേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന അരുൺ ലാലിന്റെയും (1955),

50ൽ പരം റേഡിയോ നാടകങ്ങൾ, 25ൽ കൂടുതൽ നാടകങ്ങൾ, 20ഓളം ഏകാങ്കനാടകങ്ങൾ എന്നിവ രചിച്ച നാടകകൃത്തും, നാടക, ചലച്ചിത്ര നടനുമായ  ഇബ്രാഹിം വെങ്ങരയുടെയും (1941),

സി.പി.ഐ.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നിയമസഭ അംഗവുമായ കെ.കെ ലതികയുടെയും (1961),

11 നോവലുകളും 10 കഥാ സമാഹാരങ്ങളും  5 യാത്രാ വിവരണങ്ങളും  കൂടാതെ കുട്ടികൾക്കുള്ള പുസ്തകങ്ങളും എഴുതിയിട്ടുള്ള ഹിന്ദി സാഹിത്യകാരൻ ഗോവിന്ദ് മിശ്രയുടെയും (1939),

സൈനിക സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പര സ്റ്റാർഗേറ്റ് അറ്റ്ലാന്റിസിലെ  റോണോൺ ഡെക്സ്, എച്ച്ബിഒ ഫാന്റസി പരമ്പര, ഗെയിം ഓഫ് ത്രോൺസിലെ  ഖാൽ ഡ്രോഗോ, നെറ്റ്ഫ്ലിക്സ് പരമ്പര ഫ്രോണ്ടിയറിലെ  ഡിക്ലാൻ ഹാർപ് എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന   ഹവായ്-അമേരിക്കൻ നടനും, മോഡലും, നിർമ്മാതാവുമായ ജോസഫ് ജേസൺ നമകീഹ മോമോവയുടെയും (1979),

ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന   നൈജീരിയൻ ഫുട്ബോൾ താരം നുവാൻ‌കോ കാനുവിന്റെയും (1976),

ബ്രിട്ടണിൽനിന്നുള്ള മലയാളചലച്ചിത്ര അഭിനേത്രി പ്രിയങ്ക ലാലാജിയുടെയും (1993) ജന്മദിനം!

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

*** വക്കം ഇനി ഓർമ്മകളിൽ, ചരിത്രത്താളുകളിലും

മുതിർന്ന കോൺഗ്രസ് നേതാവും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ (96) അന്തരിച്ചു,

തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

 ആൻഡമാനിലും മിസോറമിലും ഗവർണറായിരുന്നു. അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം  രാഷ്ട്രീയത്തിലേക്കെത്തിയത്.

മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധനമന്ത്രി, സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.


***ഹരിയാനയിലും കലാപം: 2 മരണം

ഹരിയാനയിലെ നൂഹ്‌ ജില്ലയിൽ  ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട്‌ ഹോംഗാർഡുകൾ കൊല്ലപ്പെട്ടു.  ഏഴു പൊലീസുകാർ അടക്കം നിരവധി പേർക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം തുടരുകയാണ്‌. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്‌ചവരെ നൂഹ്‌ ജില്ലയിൽ ഇന്റർനെറ്റ്‌ വിച്ഛേദിക്കുകയും ചെയ്‌തു.


*** മണിപ്പുർ: അതിജീവിതകള്‍ സുപ്രീംകോടതിയില്‍

 അക്രമികൾ നഗ്നരാക്കി നടത്തിയ സ്‌ത്രീകൾ നീതി തേടി തിങ്കളാഴ്‌ച സുപ്രീംകോടതിയെ സമീപിച്ചു. മണിപ്പുർ പൊലീസിലും സിബിഐയിലും വിശ്വാസമില്ലെന്ന്‌ ഇരുവരും കോടതിയെ അറിയിച്ചു. കേസന്വേഷണം സിബിഐയ്‌ക്ക്‌ വിട്ടതിനെയും വിചാരണ അസമിലേക്ക്‌ മാറ്റാനുള്ള നീക്കത്തെയും അവര്‍ ചോദ്യം ചെയ്‌തു. അന്വേഷണത്തിന് പ്രത്യേകസമിതി രൂപീകരിക്കണമെന്ന് അവര്‍ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ ആവശ്യപ്പെട്ടു.


*** തക്കാളി കൊള്ള പെരുകുന്നു

കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോകുന്നതിനിടെ കാണാതായ ലോറി  അഹമ്മദാബാദിലുള്ളതായി വിവരം ലഭിച്ചു. ജയ്പുരിലേക്ക് പോകുന്നതിന് പകരം അഹമ്മദാബാദിലെത്തി ഡ്രൈവർ അൻവർ തക്കാളി പകുതി വിലക്ക് വിറ്റതായാണ് തക്കാളി കയറ്റി അയച്ചവർക്ക് ലഭിച്ച വിവരം. ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മേത്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ലോറി കോലാറിലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് ആൻഡ് ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി.)യിൽ നിന്ന് പുറപ്പെട്ടത്. എസ്.വി.ടി. ട്രേഡേഴ്‌സ്, എ.ജി. ട്രേഡേഴ്‌സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടി തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. 

പ്രാദേശികം

*****

*** കാർക്കശ്യത്തിലും ചോരാത്ത ഭരണമികവ്‌

ഭരണമികവ്‌, ‌നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം എന്നീ വിശേഷണങ്ങൾ ചേരുന്ന നേതാക്കളിൽ ഒരാളായിരുന്നു വക്കം പുരുഷോത്തമൻ. അഭിഭാഷകനായി തുടങ്ങിയ പൊതുപ്രവർത്തനം ഉയരങ്ങളിലേക്ക്‌ പോകുമ്പോഴും നാടുമായി ബന്ധം ചേർത്തുവച്ചു. 1953ൽ  വക്കം പഞ്ചായത്തംഗമായി. 1969ൽ ആറ്റിങ്ങൽ  ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിറ്റേ വർഷം വിജയംതൊട്ടു. പിന്നീട്‌ ആറ്റിങ്ങൽ സുരക്ഷിത മണ്ഡലമാക്കി നിർത്തിയ വക്കം അഞ്ചുതവണ എംഎൽഎയായി

*** നിയമസഭാ സ്പീക്കർസ്ഥാനത്ത് തുടരാൻ എ.എൻ. ഷംസീറിന് അർഹതയില്ല;  എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 

ഗണപതിഭഗവാനെ വിമർശിച്ചുകൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏതുമതത്തിൽ വിശ്വസിക്കുന്നവർക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ല.

പറഞ്ഞ സാഹചര്യം എന്തായാലും അത് ന്യായീകരിക്കത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരുകടന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുംവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്, സുകുമാരൻ നായർ പറഞ്ഞു.


*** നൂറനാട് (ആലപ്പുഴ) ∙ പൊലീസിന്റെ ക്രൂരമർദനത്തെത്തുടർന്നാണു നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചതെന്നു ഭാര്യ അഫ്സാന. 

 ‘കസ്റ്റഡിയിൽ വച്ചു വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദിച്ചു. എന്റെ പുറം അടിച്ചു കലക്കി. ശരീരമാകെ മുറിവുണ്ട്. പലതും പുറത്തു കാണിക്കാൻ വയ്യ.  എന്റെ കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണു കൊന്നെന്നു സമ്മതിച്ചത്. രണ്ടു ദിവസം ഭക്ഷണവും വെള്ളവും തന്നില്ല. ഉറങ്ങാൻ സമ്മതിച്ചില്ല. പൊലീസുകാർ മുഖത്തുനോക്കി പച്ചത്തെറിയാണു വിളിച്ചത്. രാത്രി മുഴുവൻ വാഹനത്തിൽ കറക്കി പുലർച്ചെ 3 മണിക്കാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇന്നലെ ജാമ്യം ലഭിച്ചു നൂറനാട്ടെ വീട്ടിലെത്തിയ

അഫ്സാന പറഞ്ഞു. 

അഫ്സാനയുടെ വെളിപ്പെടുത്തൽ വാസ്തവവിരുദ്ധമാന്നെന്ന് കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞു. ഈ കേസിൽ ഒരു ഘട്ടത്തിലും കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അതിനാൽ പൊലീസിന് കുറ്റം സമ്മതിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


*** സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം, ഫോണില്‍ വിളിച്ചും ഭീഷണി

''ആലുവയില്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല'' എന്ന് ചോദിച്ചാണ് സൈബര്‍ ആക്രമണം. സംഭവത്തില്‍ നടന്‍ പൊലീസില്‍ പരാതി നല്‍കി. ഫോണിലൂടെയും വാട്‌സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്.

മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുരാജ് ഫെയ്‌സ്‌ബു‌ക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. 'മണിപ്പുര്‍ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ', എന്നായിരുന്നു സുരാജ് കുറിച്ചത്.


*‌**സംസ്ഥാനത്തിനുള്ള ഗ്രാന്റുകൾ കേന്ദ്രം വെട്ടി; ഓണക്കാലം ഞെരുക്കത്തിലാകും. 

കഴിഞ്ഞ സാമ്പത്തികവർഷം ആദ്യപാദത്തെ അപേക്ഷിച്ച്‌ ഈവർഷം മൂന്നുമാസം കേന്ദ്ര ഗ്രാന്റിൽ 8521 കോടി രൂപ കുറഞ്ഞു. മുൻവർഷം 10,390 കോടി രൂപ ലഭിച്ചപ്പോൾ ഇത്തവണ 1868 കോടിമാത്രം. ഇതോടെ സംസ്ഥാനത്തിന്റെ കടമെടുപ്പുംകൂടി. കഴിഞ്ഞവർഷം ആദ്യ മൂന്നുമാസത്തിൽ 5302 കോടിയായിരുന്നു വായ്‌പ. ഈവർഷം 14,958 കോടിയും.


***ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

ടെക്നോപാർക്ക് ഫെയ്‌സ്‌ -നാലിൽ ഡിജിറ്റൽ സർവകലാശാലയോട്‌ ചേർന്നാണ്‌ പാർക്ക് യാഥാർഥ്യമാകുന്നത്. കബനി ബിൽഡിങ്ങിൽ ചൊവ്വ പകൽ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്യും.

*സുകുമാരന്‍നായര്‍ സംഘപരിവാറിന്റെ ചട്ടുകമായി മാറുന്നതിന്റെ ലക്ഷണം: എ കെ ബാലന്‍

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞെതെന്താണെന്ന് മനസിലാക്കാതെ തെറ്റിദ്ധാരണ പരത്തി വര്‍ഗ്ഗീയവല്‍ക്കരണത്തിന് ശ്രമിക്കുകയാണ് ബിജെപിയും സംഘപരിവാറുമെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലന്‍. അത് ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ദേശീയം

*****

*ഭൂഗുരുത്വ വലയം ഭേദിച്ചു; ചന്ദ്ര ‘ഹൈവേ’യിൽ യാത്ര തുടങ്ങി ചന്ദ്രയാൻ 3, ലാൻഡിങ് 23ന്

ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ എത്തിക്കുന്ന ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്.

ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണു ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റ് 5ന് ചാന്ദ്രഭ്രമണപഥത്തിലേക്കു കടക്കും (ലൂണാർ ഓർബിറ്റ് ഇൻസേർഷൻ). 5 ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.


***പാചകവാതകം: ഇന്ത്യയിൽ വിലവർദ്ധന ഇരട്ടിയോളം

 രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം  ഉയർന്നപ്പോൾ ഇന്ത്യയിൽ വർധന 70 ശതമാനം. മോദി സർക്കാർ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന്‌ രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി ശിവദാസന്‌ നൽകിയ മറുപടി വ്യക്തമാക്കുന്നു

*വാരാണസിയിലെ ജ്ഞാൻവാപിയെ മസ്‌ജിദ്‌ എന്ന്‌ വിളിക്കാനാകില്ല;  ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. 

പള്ളിക്കുള്ളിൽ സ്വയംഭൂവായ ത്രിശൂലവും ശിവലിംഗവുമുണ്ട്‌. ഭൗതികവും വേദപരവുമായ തെളിവുകൾ അവഗണിക്കാനാകില്ല. പള്ളിക്ക്‌ മേലുള്ള അവകാശം മുസ്ലിങ്ങൾ അവസാനിപ്പിക്കണമെന്ന്‌ സൂചിപ്പിച്ച യോഗി "ചരിത്രപരമായ തെറ്റ്‌' അംഗീകരിക്കാൻ മുസ്ലിംസമൂഹം തയ്യാറാകണമെന്നും പറഞ്ഞു. ആഗസ്‌ത്‌ മൂന്നിന്‌  ജ്ഞാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി  ഉത്തരവ്‌ വരാനിരിക്കെയാണ്‌ . എഎൻഐയ്‌ക്ക്‌ അനുവദിച്ച അഭിമുഖത്തിലെ പരാമർശം.


***ഇത്രയും ദിവസം എന്തുചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം എടുത്തത് എന്തുകൊണ്ടെന്നും എഫ്ഐആറിന്‍റെ കണക്ക് എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു.

അന്തർദേശീയം

*******

*സംഗീത ഉപകരണങ്ങൾ കത്തിച്ച്‌ താലിബാൻ

കാബൂൾ; അഫ്‌ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്‍. സം​ഗീതം "ധാര്‍മിക മൂല്യച്യുതിക്ക്' കാരണമാകുമെന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും അടക്കം ആയിരക്കണക്കിന്‌ ഉപകരണങ്ങൾക്കാണ്‌ തീയിട്ടത്‌.

കഴിഞ്ഞയാഴ്‌ച രാജ്യത്തുടനീളമുള്ള  ബ്യൂട്ടി സലൂണുകള്‍ താലിബാൻ അടച്ചുപൂട്ടിയിരുന്നു.


***ശ്രീലങ്കയിൽ പണപ്പെരുപ്പം ഒറ്റ അക്കത്തിൽ

കൊളംബോ കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജനങ്ങൾക്ക്‌ ആശ്വാസമായി ശ്രീലങ്കയിൽ പണപ്പെരുപ്പം ഒറ്റ അക്കത്തിലെത്തി. ജൂലൈയിൽ 6.3 ശതമാനമായി കുറഞ്ഞുവെന്ന്‌ സെൻസസ്‌ ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫീസ്‌ അറിയിച്ചു. ജൂണിൽ ഇത്‌ 12 ശതമാനമായിരുന്നു. രണ്ട്‌ വർഷത്തിനിടെ ആദ്യമായാണ്‌  പണപ്പെരുപ്പം ഒറ്റ അക്കത്തിൽ എത്തുന്നത്‌. കഴിഞ്ഞ വർഷം സെപ്‌തംബറിൽ 69.8 ശതമാനമായിരുന്നു.


*** അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജന്‍, റിപ്പബ്ലിക്കൻ പാർടി നേതാവ് ഹിർഷ് വർധൻ സിങ്.

നിക്കി ഹാലിക്കും വിവേക്‌ രാമസ്വാമിക്കുശേഷം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാണ് 38 കാരനായ ഹിർഷ് വർധൻ.  2017ലും 2021ലും ന്യൂജേഴ്‌സി ഗവർണർ സ്ഥാനത്തേക്കും 2020ൽ സെനറ്റിലേക്കും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.   ഡൊണാൾഡ് ട്രംപിന്റെ പിൻഗാമിയെന്നാണ് ഹിർഷ് വർധൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കോവിഡ് -വാക്സിന്‍ സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു, ‘ശുദ്ധരക്തമുള്ള ഒരേയൊരു മത്സരാർഥി’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.

കായികം

****

പരീക്ഷണം തുടരുമോ: ഇന്ത്യ–വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്

 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ പരീക്ഷണങ്ങൾ തുടരാൻ ഇന്ത്യൻ ടീം. വെസ്‌റ്റിൻഡീസിനെതിരായ മൂന്നാംഏകദിനത്തിലും ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും കളിച്ചേക്കില്ല. മൂന്നുമത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോകളി ജയിച്ചു.

വാണിജ്യം

****

 *സ്വർണ വിലയില്‍ ഇന്നലെ ഇടിവ്: പക്ഷെ മാസക്കണക്കില്‍ വന്‍ വർദ്ധനവ്

 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5225 രൂപയിലേക്ക് കുറഞ്ഞു.

ഇന്നത്തെസ്മരണ !

********

പി.ടി ചാക്കോ, മ. (1915-1964)

ടി. രാമലിംഗം‌പിള്ള, മ. (1880 - 1968)

അമ്പാടി കാര്‍ത്ത്യായനിഅമ്മ, മ. (1895-1990)

എം.ആര്‍.ഡി ദത്തൻ, മ. (1935-2006 )

പാണക്കാട്‌ മുഹമ്മദലി ശിഹാബ് തങ്ങൾ, മ. (1936-2009)

കെ. എം. മാത്യു, മ. (1917-2010 )

ഉമ്പായി (Umbayee) മ. (1950-2018)

ബാൽ ഗംഗാധർ തിലക്, മ. (1856-1920)

ഹർകിഷൻ സിംഗ് സുർജിത്, മ. (1916-2008)

കൊറാസൺ അക്വിനൊ,  മ. (1933-2009)

വി.കെ. നാരായണഭട്ടതിരി, ജ. (1880-1954)

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ജ. (1900 -1971)

പി. മോഹനൻ, ജ. ( 1953 -2014 )

മീന കുമാരി, ജ. (1932-1972)

പുരുഷോത്തം ദാസ് ടണ്ഡൻ, ജ.(1882-1962)

അണ്ണാ ഭാവു സാഠേ, ജ. (1920- 1969)

ജീൻ ബാപ്റ്റിസ്റ്റ്  ലാമാർക്ക് ജ. (1744-1829)

ഗബ്രിയേൽ ടെറാ, ജ. (1873-1942 )

ചരിത്രത്തിൽ ഇന്ന്…

********

ബി.സി.ഇ.30 - ഒക്റ്റേവിയൻ (പിന്നീട് അഗസ്റ്റസ് എന്നറിയപ്പെട്ടു) ഈജിപ്തിലെ അലക്സാണ്ട്രിയയിൽ പ്രവേശിച്ച് അതിനെ റോമൻ റിപ്പബ്ലിക്കിന്റെ അധീനതയിലാക്കി.

527 - ജസ്റ്റീനിയൻ ഒന്നാമൻ ബൈസാന്റിൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി.

1498 - ക്രിസ്റ്റഫർ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായി.

1831 - ലണ്ടൻ പാലം തുറന്നു.

1834 - ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ അടിമത്തം നിരോധിച്ചു.

1876 - കൊളറാഡോ അമേരിക്കയിലെ മുപ്പത്തിയെട്ടാമത് സംസ്ഥാനമായി.

1877 - തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത്‌

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന  പുനലൂർ തൂക്കുപാലം നിർമ്മാണം പൂർത്തിയാക്കി. (എങ്കിലും 1880ലാണ്‌ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്‌.)

1894 - പ്രഥമ ചൈന-ജപ്പാൻ യുദ്ധം കൊറിയയിൽ ആരംഭിച്ചു.

1916 -ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു.

1920- ഗാന്ധിജി കൈസർ- ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്രപാൽ കോൺഗ്രസ് വിട്ടു.

1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു.

1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു.

1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു.

1957 - അമേരിക്കയും കാനഡയുംചേർന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമാൻഡിന്‌ രൂപം നൽകി.

1960 - പാകിസ്താന്റെ തലസ്ഥാനമായി ഇസ്ലമാബാദിനെ പ്രഖ്യാപിച്ചു.

1967 - കിഴക്കൻ ജെറുസലേമിനെ   ഇസ്രയേൽ തങ്ങളുടെ അധീനതയിലാക്കി. 

1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു.

1986 - ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു.

1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു

1902 - പനാമ കനാലിന്റെ  നിയന്ത്രണം  ഫ്രാൻസിൽ നിന്നും അമേരിക്കൻ ഐക്യനാടുകൾ സ്വന്തമാക്കി.

1941 - ആദ്യത്തെ ജീപ്പ് നിർമ്മാണം പൂർത്തിയായി.

1944 - നാസി അധിനിവേശത്തിനെതിരെ പോളണ്ടിലെ വാഴ്സോയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.

2001 - ബൾഗേറിയ, സൈപ്രസ്, ലാത്വിയ, മാൾട്ട, സ്ലൊവേനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ യുറോപ്യൻ പരിസ്ഥിതി ഏജൻസിയിൽ അംഗങ്ങളായി.

2007 - മിനസോട്ടയിലെ മിനിയാപൊളിസിൽ മിസിസിപ്പി നദിക്ക് കുറുകെയുള്ള I-35W മിസിസിപ്പി നദിയുടെ പാലം വൈകുന്നേരത്തെ തിരക്കിനിടയിൽ തകർന്ന് 13 പേർ കൊല്ലപ്പെടുകയും 145 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2008 - ബെയ്ജിംഗ്-ടിയാൻജിൻ ഇന്റർസിറ്റി റെയിൽവേ ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്രാ റെയിൽ സംവിധാനമായി പ്രവർത്തനം ആരംഭിച്ചു.

2008 - കെ 2 പർവതാരോഹണ ചരിത്രത്തിലെ ഏറ്റവും വലിയ അപകടത്തിൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമായ കെ 2 ൽ അന്താരാഷ്‌ട്ര പര്യവേഷണങ്ങളിൽ പങ്കെടുത്ത പതിനൊന്ന് പർവതാരോഹകർ മരിച്ചു .

2017 - അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പള്ളിയിൽ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍