വടക്കാഞ്ചേരി ; വക്കം പുരുഷോത്തമൻ ധീരനായ കോൺഗ്രസ് നേതാവായിരുന്നു എന്നും, ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു എന്നും യു.ഡി.എഫ് ചെയർമാൻ എൻ.എ സാബു അഭിപ്രായപ്പെട്ടു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ നിയമസഭാ സ്പീക്കർ വക്കം പുരുഷോത്തമൻ അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു.
എസ്.എ.എ ആസാദ്, അഡ്വ . ടി.എസ്. മായാദാസ്, റിഷി പൽപു , ജയൻ മംഗലം, ബുഷ്റ റഷീദ്, പി.എസ് റഫീഖ്, പി.എസ് രാധാകൃഷ്ണൻ , സണ്ണി മാരിയിൽ, കെ.എൻ. നാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിന് എം.എച്ച് ഷാനവാസ്, അഷ്റഫ് കരുമത്ര , ജോണി ചിറ്റിലപ്പിള്ളി,കെ കെ അബൂബക്കർ, സി.സി വിൻസെന്റ്, ജി.ഹരിദാസ്, പി.എ ജനാർദ്ധനൻ , കെ.വി സുബ്രമണ്യൻ, ഇ. ആർ . ജയപ്രകാശൻ ,ജോസ് മണി പുത്തൂർ, പി. സജീവ് ,ടി.ബി സന്തോഷ് കുമാർ , മുഹമ്മദ് അഷറഫ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍