മുണ്ടത്തിക്കോട് എൻ.എസ്.എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ദശ പുഷ്പ പ്രദർശനം നടത്തി. കുട്ടികൾക്ക് ദശ പുസ്പങ്ങളെ പരിചയപ്പെടാനും അതിന്റെ ഗുണങ്ങളും പ്രാധാന്യവും തിരിച്ചറിയാനും ഇതിലൂടെ സാധിച്ചു. കുട്ടികളിൽ പ്രദർശനം കൗതുകവും ആവേശവും പകർന്നു.
മുക്കുറ്റി, കറുക, ചെറുള, കഞ്ഞുണ്ണി, കൃഷ്ണബ്രന്തി, തിരുതാളി, ഉഴിഞ്ഞ, നില പന, പൂവാം കുറുന്നില, മുയൽ ചെവിയൻ എന്നി വയുടെ പ്രാധാന്യത്തെ കുറിച്ചും അവയെ എങ്ങിനെ തിരിച്ചറിയാം എന്നും വളരെ ലളിതവും രസകരവും ആയി പ്രധാന അദ്ധ്യാപിക കെ ഗിരിജ കുട്ടികളുമായി പങ്കുവെച്ചു. ജെ ആർ സി കൗൺസിലർ മാരായ അനിത ടീച്ചറും ശ്രീലക്ഷ്മി ടീച്ചറും പ്രദർശനത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍