'ഇന്ത്യയെ മത രാഷ്ട്രമാക്കരുത് ' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ സന്ദേശവുമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 4 വരെ പ്രചരണം നടത്തുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി.

'ഇന്ത്യയെ മത രാഷ്ട്രമാക്കരുത് ' എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ സന്ദേശവുമായി ജൂലൈ 29 മുതൽ ആഗസ്റ്റ് 4 വരെ പ്രചരണം നടത്തുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ എസ് സെന്തിൽ കുമാർ ക്യാപ്റ്റനും, ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക വൈസ് ക്യാപ്റ്റനും, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസ്സൽ രാജ് മാനേജരുമായ ജാഥ വേലൂർ ചുങ്കത്ത് നിന്നാണ് ആരംഭിച്ചത്. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ പി ബിബിൻ അധ്യക്ഷനായി. ജാഥാ സ്വീകരണ സംഘാടക സമിതി ചെയർമാനായ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ടി ബി ബിനിൽ എന്നിവർ സംസാരിച്ചു. 

തുടർന്ന് ജാഥയ്ക്ക് ആര്യംപാടത്ത് സ്വീകരണം നൽകി. ഡി വൈ എഫ് ഐ മുണ്ടത്തിക്കോട് മേഖല സെക്രട്ടറി എൻ യു ഉജീഷ് അധ്യക്ഷനായി. ജാഥാ സ്വീകരണ സംഘാടക സമിതി ചെയർമാൻ പി ജി സനീഷ്, പി വിനയ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാൽനട പ്രചരണ ജാഥയ്ക്ക് കുറാഞ്ചേരിയിൽ സ്വീകരണമൊരുക്കി. ഡി വൈ എഫ് ഐ അത്താണി മേഖല സെക്രട്ടറി പി സി അനീഷ് അധ്യക്ഷനായി. ജാഥാ സ്വീകരണ സംഘാടക സമിതി ചെയർമാൻ കെ ആർ ഉദയൻ, എം ആർ അനൂപ് കിഷോർ, എൻ ജി സന്തോഷ് ബാബു, വൈശാഖ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

പര്യടനം തുടർന്ന ജില്ലാ കാൽനട ജാഥയ്ക്ക് ഓട്ടുപാറയിൽ സ്വീകരണം നൽകി. ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം പി സി അജയ് മോഹൻ അധ്യക്ഷനായി. ജാഥാ സ്വീകരണ സംഘാടക സമിതി ചെയർമാൻ എൻ കെ പ്രമോദ് കുമാർ, സി ശരത്ത് തുടങ്ങിയവർ സംസാരിച്ചു. ഓട്ടുപാറയിൽ നിന്നും പര്യടനം തുടർന്ന ജാഥ പുന്നംപറമ്പിൽ സമാപിച്ചു. സമാപന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി എസ് നിശാന്ത് അധ്യക്ഷനായി.  സംഘാടക സമിതി ചെയർമാനും തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി വി സുനിൽ കുമാർ, എ കെ സുരേന്ദ്രൻ, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം അമൽ റാം, മണലിത്തറ മേഖല സെക്രട്ടറി ബിജു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ജാഥയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ എസ് സെന്തിൽ കുമാർ, വൈസ് ക്യാപ്റ്റൻ സി ആർ കാർത്തിക, മാനേജർ കെ എസ് റോസ്സൽ രാജ്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയെറ്റ് അംഗം എൻ എ ഷനോഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആർ രാഹുൽ നാഥ്, എൻ എസ് ജിഷ്ണു, കെ എ സെയ്ഫുദ്ദീൻ, ഇ ആർ രാഹുൽ, കെ ആർ പ്രശാന്ത്, എം എ മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലായി ഡി വൈ എഫ് ഐ യൂണിറ്റ് - മേഖല കമ്മിറ്റികൾ, വർഗ്ഗ - ബഹുജന സംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, മഹിളകൾ, തൊഴിലാളികൾ തുടങ്ങിയവർ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം നൽകി. പഠനോപകരണങ്ങൾ നൽകിക്കൊണ്ടാണ് ജാഥയെ സ്വീകരിച്ചത്. പര്യടനം തുടരുന്ന ജാഥ ആഗസ്റ്റ് 2 ന് രാവിലെ 9 മണിക്ക് എരുമപ്പെട്ടി കടങ്ങോട് റോഡ് നിന്ന് ആരംഭിക്കും. എരുമപ്പെട്ടിയിലെ സ്വീകരണത്തിന് ശേഷം 10.30 ന് പന്നിത്തടത്തും സ്വീകരണം നൽകും. തുടർന്ന് കുന്നംകുളം ഈസ്റ്റ്, വെസ്റ്റ്, തൃശ്ശൂർ ബ്ലോക്കുകളിൽ പര്യടനം നടത്തി ആഗസ്റ്റ് 4 ന് ജാഥ സമാപിക്കും. മൂന്ന് ജാഥകളാണ് ഒരേ സമയം ജില്ലയിൽ പര്യടനം നടത്തുന്നത്.

വടക്കാഞ്ചേരി ബ്ലോക്ക് പരിധിയിലെ ജാഥയ്ക്ക് ഡി വൈ എഫ് ഐ വടക്കാഞ്ചേരി ബ്ലോക്ക് ട്രഷറർ എ ഡി അജി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ എൻ എൻ സുകന്യ, മിഥുൻ സജീവ്, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ എം വിനീത്, എ എസ് സുബിൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം മഹേഷ് എം മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍