വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടുകാട് സെന്ററിലെ പൊന്നു മിന്നു എന്ന കടയിൽ അതിക്രമിച്ചു കയറി 6000 രൂപയും 4000 രൂപ വിലവരുന്ന മുതലുകളും മോഷണം ചെയ്തു കൊണ്ടുപോയ കാര്യത്തിന് കടയുടമയുടെ പരാതി പ്രകാരം വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന കേസിലേക്ക് വേണ്ടി 4-ാം പ്രതി അഞ്ചേരി സ്വദേശി വിജിഷിനെയാണ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിൽ പ്രതിയായ വിജീഷ്.K.K., 22 വയസ്, S/o കൃഷ്ണമൂർത്തി, കോയമ്പത്തൂർക്കാരൻ വീട്, ശ്രീബുദ്ധ റോഡ് അഞ്ചേരി ചിറ, ഒല്ലൂർ എന്നയാളെയാണ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നും വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്ന് കടകൾ കുത്തി തുറന്ന് മോഷണം നടത്തി ആഡംഭര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി. പ്രതിക്ക് ഒല്ലൂർ, ഈസ്റ്റ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ അടിപിടി, പിടിച്ചു പറി, തട്ടി കൊണ്ടുപോകൽ തുടങ്ങി കേസുകൾ ഉണ്ട്.
നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിൽ കഴിഞ്ഞു വരുന്ന മറ്റ് 3 പ്രതികളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ അന്വേഷണത്തിൽ മലപ്പുറം കല്പകഞ്ചേരി, തൃശൂർ കൊടകര പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും പ്രതികൾ മോഷണം ചെയ്ത 2 മോട്ടോർ സൈക്കിളുകൾ റിക്കവറി നടത്തിയിട്ടുള്ളതാണ്.. വടക്കാഞ്ചേരി പോലീസ്റ്റേഷൻ ISHO മാധവൻകുട്ടി. കെ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ അനുരാജ് T.C., SCPO മാരായ അരുൺകുമാർ. K.S., സജിവ്. E.S. എന്നിവർ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍