കേരളത്തിൽ വിവിധ ജില്ലകളിൽ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട് പിടികിട്ടാപുള്ളിയായ അന്തർ ജില്ലാ ഭണ്ഡാരമോഷണ കേസുകളിലെ പ്രതി തമിഴ്നാട് സ്വദേശിയായ കാദർ ബാഷ @ ഷാനവാസ് 56 വയസ് എന്നയാളെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ വടക്കാഞ്ചേരി പോലീസ് പിടികൂടി.
21-07-2023 തിയ്യതി രാത്രി 11.00 മണിയോടെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ മുൻവശത്തുള്ള ഭണ്ഡാരം കമ്പിപാര ഉപയോഗിച്ച് കുത്തി തുറന്ന് മോഷ്ടിക്കാൻ ശ്രമിക്കവേയാണ് പ്രതി കാദർ ബാഷ @ ഷാനവാസ് 56 വയസ്, S/o ഇനായത്തുള്ള Door No.47 മുസ്സൻപേട്ട്, ഗുഡിയത്തം വെല്ലൂർ തമിഴ്നാട് എന്നയാളെ നാട്ടുക്കാരുടെയും ഹൈവേ പോലീസിന്റേയും സഹായത്താൽ വടക്കാഞ്ചേരി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
പ്രതി മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും, നിരവധി കോടതികളിൽ പിടികിട്ടാപുള്ളിയായി വാറണ്ടുകൾ നിലവിലുള്ളതായും അറിയുന്നു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ISHO മാധവൻകുട്ടി. കെ യുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുരാജ്. T.C., ജീജോ. K.J., SCPO മാരായ ബ്രിജീഷ്, ഷൈനോജ്, CPO സതിഷ്കുമാർ, നിധിൻ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ ജോതിസ് തോമസ്, CPO മാരായ വിപിൻ, മോഹൻകുമാർ, റിഷാദുൽ എന്നിവരും ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍