കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യൂ സ്ഥാപക സെക്രട്ടറി ചാക്കോസാർ, യൂണിറ്റ് മെമ്പർ മാരായ സി പി ദേവസി, അബ്ദുൽ റഹ്‌മാൻ എന്നിവരുടെ നിര്യാണത്തിലും അനുശോചിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ്കുട്ടീഹാജി,സംസ്ഥാന കൗൺസിലർ ടി ടി ബേബി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി ഗംഗാധരൻ, സി പി പിയുസ്,വി എസ് ഗോവിന്ദസ്വാമി, മേരിജോസഫ്,പി എ ക്രിസ്റ്റീന, വി കെ രാജം എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 10 ലെ കലക്ടറേറ് മാർച്ചും, ഓണാഹോഷ പരിപാടികളും വിജയിപ്പിക്കാനും തീരുമാനിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ