തൃശൂരില്‍ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒരാള്‍ കൂടി പിടിയിൽ
ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ഈച്ച ജോണിയെന്ന് വിളിക്കുന്ന ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി ജോണിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഈ മാസം 14 നാണ് റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്. കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ