. നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം
നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്. പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ